ad
Deshabhimani

കേരള മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ഹൈക്കമാൻഡ് യോഗം വൈകിട്ട് ഡൽഹിയിൽ; അഞ്ച് മന്ത്രിസ്ഥാനം വേണമെന്ന് ലീഗ്

congress cm chair
വെബ് ഡെസ്ക്

Published on May 05, 2026, 04:01 PM | 1 min read

ഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള നിർണായക കോൺഗ്രസ് ഹൈക്കമാൻഡ് യോഗം ഇന്ന് ഡൽഹിയിൽ ചേരും. വൈകിട്ട് മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേരുന്ന യോഗത്തിൽ രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുക്കും.


കേരളത്തിലേക്ക് അയക്കേണ്ട നിരീക്ഷകരെ യോഗം തീരുമാനിക്കും. അതേസമയം, യുഡിഎഫ് ഭരണത്തിലേക്ക് കടക്കുമ്പോൾ മന്ത്രിസ്ഥാനങ്ങളെ ചൊല്ലി മുസ്ലിം ലീഗിൽ ചർച്ചകൾ സജീവമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ 22 അംഗങ്ങൾ വിജയിച്ച സാഹചര്യത്തിൽ അഞ്ച് മന്ത്രിസ്ഥാനവും ഒരു കാബിനറ്റ് പദവിയും വേണമെന്നാണ് ലീഗിന്റെ ആവശ്യം.


പികെ കുഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രി പദം നൽകണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്. ലീഗിന് അർഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പികെ കുഞ്ഞാലിക്കുട്ടി മികച്ച പദവിയിൽ ഉണ്ടാകുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.


അഞ്ച് മന്ത്രിമാരെയും ഡെപ്യൂട്ടി സിഎം പദവിയും എന്ന ആവശ്യത്തിൽ ലീഗ് ഉറച്ചുനിൽക്കുകയാണ്. സഖ്യകക്ഷികൾക്കിടയിലെ സീറ്റ് വിഭജനവും വകുപ്പുകളും സംബന്ധിച്ച ചർച്ചകൾ വരും ദിവസങ്ങളിൽ കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യത.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home