പതിമൂന്നുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമര്‍ദനം: സംസ്ഥാന ബാലാവകാശ കമീഷൻ കേസെടുത്തു

കൊല്ലം: കൊല്ലം ചടയമംഗലം കുരിയോട് പതിമൂന്നുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. മദ്യ ലഹരിയിലായിരുന്ന രണ്ടാനച്ഛൻ രാജേഷ് അതിക്രമം കാണിച്ചുവെന്നാണ് വാർത്ത.
സംഭവത്തിൽ കൊല്ലം റൂറൽ എസ് പി, ചടയമംഗലം എസ് എച്ച് ഒ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരിൽ നിന്ന് കമീഷൻ വിശദീകരണം തേടി.








0 comments