ad
Deshabhimani

കേരളത്തിൽ ഓട്ടോകൾ ഇനി ഗ്രീൻ ആവും, ത്രിതല പദ്ധതികളുമായി സര്‍ക്കാ‍ര്‍

auto
വെബ് ഡെസ്ക്

Published on Jan 29, 2026, 10:50 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ നിരത്തുകളിലെ ഓട്ടോ റിക്ഷകൾ ഇനി ഗ്രീൻ ആവും. പരിസ്ഥിതി സൗഹൃദ ഓട്ടോകളിലേക്കുള്ള മാറ്റത്തിന് രണ്ട് തലത്തിലുള്ള സഹായ പദ്ധതികളാണ് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല ഓട്ടോ സ്റ്റാൻഡുകൾ തന്നെയും പുതുമോടിയിൽ ആധുനികവൽക്കരിക്കാനും പദ്ധതിയുണ്ട്.


പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിൽ ഓടുന്ന ഓട്ടോറിക്ഷയിലേക്കുള്ള മാറ്റത്തിനാണ് പ്രഥമ പിന്തുണ.പുതിയതിലേക്ക് മാറാനും പഴയത് മാറ്റാനും രണ്ട് തലത്തിലുള്ള സഹായം സംസ്ഥാന ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചു.


വിനോദ സഞ്ചാരത്തിനും വികസനത്തിനും മിഴിവേകുന്ന പദ്ധതി പരിസ്ഥിതി ജാഗ്രതയിലും കേരളത്തെ ലോകത്തിന് മാതൃകയായി ഉയര്‍ത്തും.പെട്രോൾ-ഡീസൽ ഓട്ടോറിക്ഷകൾ പൊളിച്ച് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നവർക്ക് 40000രൂപയുടെ ഒറ്റത്തവണ സ്‌ക്രാപ്പേജ് ബോണസ് നൽകുമെന്നാണ് പ്രധാനമായും പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പംപുതിയഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നതിനായി പൊതുമേഖല ബാങ്കുകളിൽ നിന്ന് എടുത്തിട്ടുള്ള വായ്പകൾക്ക് രണ്ട് ശതമാനം പലിശ ഇളവ് നൽകുമെന്നുംബജറ്റിൽ പ്രഖ്യാപിച്ചു.


ഇവിടെയും തീരുന്നില്ലകേരളത്തിലുടനീളമുള്ള5000-ത്തിൽ അധികമുള്ള അനൗപചാരിക ഓട്ടോ സ്റ്റാന്റുകളെയെല്ലാം സ്മാർട്ട് മൈക്രോ ഹബ്ബുകളാക്കി മാറ്റുന്നതും വിഭാവനം ചെയ്യുന്നു. സോളാർ അധിഷ്ഠിത ഇലക്ട്രിക് വാഹന ചർജിങ് സംവിധാനം ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഉൾപ്പെടുന്നതാവും ഓട്ടോ സ്റ്റാന്റുകൾ. സംസ്ഥാനത്തെ പൊതു ഗതാഗതത്തിന്റെ പ്രാദേശിക തലത്തിലുള്ള ഏറ്റവും പ്രധാനമായ സംയോജന ബിന്ദുവാണ് ഓട്ടോ സര്‍വ്വീസ്.ഇതിനെ തിരിച്ചറിഞ്ഞാണ് മാതൃകാ നീക്കം.


ഇവയ്ക്കായി തുടക്കത്തിൽ20കോടി രൂപയാണ് ധനമന്ത്രി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.അതുപോലെ തന്നെ ഇലക്ട്രിക് ചാർജിങ് സൗകര്യം ഉൾപ്പെടെയുള്ള സ്മാർട്ട് മൈക്രോ ഹബ്ബുകൾക്കായും20കോടി രൂപവേറെയും പ്രഖ്യാപിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home