ad
Deshabhimani

ആസൂത്രണ ബോർഡിനെ പൊളിച്ചടുക്കുന്നു; ബജറ്റിലൂടെ ബിജെപി മാതൃക നടപ്പിലാക്കി വിഡി സതീശൻ

v d satheesan

വിഡി സതീശൻ

വെബ് ഡെസ്ക്

Published on Jun 19, 2026, 10:53 AM | 1 min read

തിരുവനന്തപുരം : നെഹ്‌റുവിന്റെ പാത പിന്തുടരുമെന്ന് അവകാശപ്പെട്ടവർ ഇപ്പോൾ ബിജെപിയുടെ പാതയിലേക്ക് കൂടുമാറുന്നു. സംസ്ഥാന ആസൂത്രണ ബോർഡിനെ അട്ടിമറിച്ച്, ബിജെപി സർക്കാരിന്റെ നീതി ആയോഗ് മാതൃക അടിച്ചേൽപ്പിക്കാനാണ് വി ഡി സതീശൻ സർക്കാർ ബജറ്റിലൂടെ ശ്രമിക്കുന്നത്.


ഇന്നത്തെ ബജറ്റിലൂടെയാണ് സംസ്ഥാനത്തിന്റെ വികസന നയരൂപീകരണത്തിൽ നിർണായക പങ്കുവഹിക്കുന്ന ആസൂത്രണ ബോർഡിനെ ബിജെപി സർക്കാരിന്റെ നീതി ആയോഗ് മാതൃകയിലേക്ക് മാറ്റാനുള്ള പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.


കേരളത്തിന്റെ വികസനത്തെ തകർക്കുന്ന നീതി ആയോഗ് മാതൃക ആസൂത്രണ ബോർഡിന് മേൽ അടിച്ചേൽപ്പിച്ച് സംസ്ഥാനത്തിന്റെ ആസൂത്രണ സംവിധാനത്തെ കാവിവത്കരിക്കാനുള്ള ഗൂഢശ്രമമാണ് ഈ ബജറ്റിലൂടെ യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്നത്. സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾക്ക് ആസൂത്രണ ബോർഡിൽ പങ്കാളിത്തം നൽകുന്നതിലൂടെ സ്വകാര്യ മേഖലയ്ക്ക് കൂടുതൽ മുൻതൂക്കം നൽകാനാണ് ബജറ്റിലൂടെ സർക്കാർ ശ്രമിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home