ad
Deshabhimani

നീറ്റ്-യുജി: പുനഃപരീക്ഷ ജൂൺ 21-ന്, വ്യാജ സന്ദേശങ്ങളിൽ വീഴരുത്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

NEET UG 2026.jpg
വെബ് ഡെസ്ക്

Published on Jun 19, 2026, 11:32 AM | 2 min read

ന്യൂഡൽഹി: ചോദ്യപേപ്പര്‍ അട്ടിമറിയെ തുടര്‍ന്ന് റദ്ദാക്കിയ നീറ്റ്-യുജി മെഡിക്കൽ പ്രവേശന പരീക്ഷയുടെ പുനഃപരീക്ഷ ജൂൺ 21 ഞായറാഴ്ച നടക്കും. പരീക്ഷയ്ക്കുള്ള പുതിയ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാത്ത ഉദ്യോഗാർത്ഥികൾക്കായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി എസ്എംഎസ്, ഇമെയിൽ, വാട്സാപ്പ് സംവിധാനങ്ങൾ വഴി അടിയന്തര ഓർമ്മപ്പെടുത്തലുകൾ അയച്ചുതുടങ്ങി.


മേയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തി. തുടര്‍ന്ന് മേയ് 12-ന് പരീക്ഷ റദ്ദാക്കി. നിലവിൽ സിബിഐ കേസ് അന്വേഷണം തുടരുന്നു. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ലക്ഷ്യമിട്ട് വൻതോതിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് എൻടിഎ മുന്നറിയിപ്പ് നൽകി.


ഔദ്യോഗിക സന്ദേശങ്ങൾ

എങ്ങനെ തിരിച്ചറിയാം


  • എൻ ടി എയിൽ നിന്നുള്ള ഔദ്യോഗിക എസ്എം എസുകൾ 'NICPEP' എന്ന സെൻഡർ ഐഡിയിൽ നിന്ന് മാത്രമായിരിക്കും വരിക.

  • ഔദ്യോഗിക ഇമെയിലുകൾ [email protected] എന്ന വിലാസത്തിൽ നിന്ന് മാത്രമായിരിക്കും ലഭിക്കുക.

  • ഇത്തവണ പരീക്ഷാ വിവരങ്ങൾ വാട്സാപ്പ് വഴിയും നൽകുന്നുണ്ട്. എന്നാൽ, 'National Testing Agency' എന്ന് പേരുള്ള, ബ്ലൂ വെരിഫൈഡ് ടിക്ക് ഉള്ള ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് വരുന്ന സന്ദേശങ്ങൾ മാത്രം വിശ്വസിക്കുക.

  • അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാനായി http://neet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വിലാസം നേരിട്ട് ബ്രൗസറിൽ ടൈപ്പ് ചെയ്ത് മാത്രം ഉപയോഗിക്കുക. ലോഗിൻ പേജുകളിലെ സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാൻ, റീഫണ്ട് ബാങ്ക് അക്കൗണ്ട് വെരിഫിക്കേഷൻ സ്റ്റെപ്പുകൾ തൽക്കാലം സ്കിപ്പ് ചെയ്യാനുള്ള സൗകര്യവും പോർട്ടലിൽ ഒരുക്കിയിട്ടുണ്ട്.

'റെഡ് ഫ്ലാഗുകൾ' ശ്രദ്ധിക്കുക


  • എൻടിഎ ഒരിക്കലും നിങ്ങളോട് പണമിടപാടുകൾ നടത്താൻ ആവശ്യപ്പെടില്ല.

  • വാട്സാപ്പ് വഴിയോ എസ്എംഎസ് വഴിയോ നേരിട്ട് അഡ്മിറ്റ് കാർഡുകൾ ലിങ്കുകളായി അയച്ചുതരില്ല.

  • ചോദ്യപേപ്പറോ, ഉത്തരസൂചികയോ, 'ചോർന്ന മെറ്റീരിയലുകളോ' സന്ദേശങ്ങൾ വഴി എൻടിഎ നൽകില്ല.

  • വാട്സാപ്പ് സന്ദേശങ്ങൾ 'ബ്രോഡ്കാസ്റ്റ്' മാത്രമായിരിക്കും. അതിലേക്ക് തിരിച്ച് മറുപടി അയക്കാനോ, ഒടിപി, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവ പങ്കുവെക്കാനോ ആവശ്യപ്പെടില്ല.


പഴയ അഡ്മിറ്റ് കാർഡുകൾ അസാധുവാണ്


മേയ് 3-ലെ പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾക്ക് ഇനി പ്രാബല്യമില്ല. സുതാര്യത ഉറപ്പാക്കാൻ പല വിദ്യാർത്ഥികൾക്കും പുതിയ പരീക്ഷാ കേന്ദ്രങ്ങളും പുതിയ റോൾ നമ്പറുകളുമാണ് അനുവദിച്ചിരിക്കുന്നത്. അതിനാൽ ജൂൺ 21-ലെ പുതിയ അഡ്മിറ്റ് കാർഡ് നിർബന്ധമായും കൈവശം കരുതണം. പുതിയ അഡ്മിറ്റ് കാർഡ് ഇതിനകം ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്തവർ വീണ്ടും ചെയ്യേണ്ടതില്ല. ഇതുവരെ ഡൗൺലോഡ് ചെയ്യാത്തവർക്ക് വേണ്ടി മാത്രമാണ് ഇപ്പോൾ ഓർമ്മപ്പെടുത്തൽ സന്ദേശങ്ങൾ അയക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home