വീണ്ടും 2200 കോടി കടമെടുക്കുന്നു; ആറുമാസത്തിൽ സതീശൻ സർക്കാർ എടുത്തത് 14,400 കോടി രൂപ

വി ഡി സതീശന്‍
തിരുവനന്തപുരം: സംസ്ഥാനം വീണ്ടും കടമെടുക്കുന്നു. ഓണക്കാല ചെലവുകൾ നേരിടുന്നതിനായി 2200 കോടി രൂപയാണ് കടമെടുക്കുന്നത്. ശമ്പളം, പെൻഷൻ, ക്ഷേമപെൻഷൻ, ബോണസ്, ഉത്സവബത്ത എന്നിവ നൽകുന്നതിനായാണ് വീണ്ടും കടമെടുക്കുന്നത്. പ്രതിപക്ഷ നേതാവായിരിക്കെ കേരളത്തെ കടമെടുക്കാതെ നികുതി പിരിവിലൂടെ ഖജനാവ് നിറയ്ക്കുമെന്ന് ആവർത്തിച്ചു പറഞ്ഞ സതീശൻ അധികാരത്തിൽ കയറി ആറുമാസത്തിനിടെ കടമെടുത്തത് 14,400 കോടി രൂപയാകും.
10,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ഓണക്കാല ചെലവ്. ഈ വർഷം ഇനി 8600 കോടി രൂപയാണ് കേരളത്തിന് കടമെടുക്കാൻ കഴിയുന്ന തുക. എന്തുകൊണ്ട് നികുതി പിരിച്ച ഖജനാവ് നിറയ്ക്കുന്നില്ല എന്ന ചോദ്യവും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. കേരളത്തിന്റെ സാമ്പത്തികനില തകരാറിലാണെന്നും, അപകടകരമായ രീതിയിലാണ് മുൻപോട്ടുപോകുന്നതെന്നും പറഞ്ഞ സതീശൻ നികുതി പിരിച്ച് കേരളത്തെ കരകയറ്റി കൊണ്ടുവരണമെന്നും പറഞ്ഞിരുന്നു.









0 comments