കേരള ബാങ്ക് സ്വർണപ്പണയ വായ്പ ; 48 ദിവസംകൊണ്ട് 1000 കോടി രൂപയുടെ വായ്പ വിതരണം

kerala bank gold loan
വെബ് ഡെസ്ക്

Published on Sep 11, 2025, 12:00 AM | 1 min read


തിരുവനന്തപുരം

കേരള ബാങ്ക് ജൂലൈ 24 മുതൽ ഒക്ടോബർ 31 വരെ നടപ്പാക്കുന്ന പ്രത്യേക 100 ദിന സ്വർണപ്പണയ വായ്പ ക്യാമ്പയിൻ 48 ദിവസം പിന്നിട്ടപ്പോൾ 823 ശാഖകൾ വഴി 1000 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു.


13-ൽ അധികം സ്വർണപ്പണയ വായ്പ പദ്ധതികളുള്ള ബാങ്കിൽ ക്യാമ്പയിൻ സമയത്ത് 9.25ശതമാനം പലിശയ്‌ക്ക് ഒരു ലക്ഷം രൂപവരെ അനുവദിക്കുന്ന പ്രത്യേക സ്കീം ആരംഭിച്ചിട്ടുണ്ട്.


1000 കോടി രൂപയുടെ നേട്ടത്തിന്റെ ഭാഗമായുള്ള അനുമോദന ചടങ്ങ് കേരള ബാങ്ക് ഹെഡ് ഓഫീസിൽ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.രണ്ടര ലക്ഷംവരെയുള്ള സ്വർണപ്പണയ വായ്പകൾക്ക് മാർക്കറ്റ് വിലയുടെ 85 ശതമാനംവരെ അനുവദിക്കുന്നുണ്ട്.


ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അധ്യക്ഷനായി. ഡയറക്ടർ ബോർഡ് അംഗം അഡ്വ. എസ് ഷാജഹാൻ, ബോർഡ് ഓഫ് മാനേജ്മെന്റ് അംഗം ബി പി പിള്ള, ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം ചാക്കോ, ചീഫ് ജനറൽ മാനേജർമാരായ റോയ് എബ്രഹാം, എ ആർ രാജേഷ്, എ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home