കേരള ബാങ്കിനെക്കുറിച്ച് പഠിക്കാൻ പഞ്ചാബ് സംഘം

തിരുവനന്തപുരം : പഞ്ചാബ് സംസ്ഥാന സഹകരണ ബാങ്കിൽനിന്നുള്ള സംഘം കേരള ബാങ്ക് സന്ദർശിച്ചു. പഞ്ചാബ് സംസ്ഥാന സഹകരണ ബാങ്ക് ചെയർമാൻ ജഗ്‍ദേവ് സിങ്ങിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് ബാങ്ക് സന്ദർശിച്ചത്. അഞ്ചു വർഷത്തെ കേരള ബാങ്ക് പ്രവർത്തനത്തെക്കുറിച്ച് ചർച്ച ചെയ്ത പഞ്ചാബ് സംഘം രാജ്യത്തെ സംസ്ഥാന ബാങ്കുകളിൽ 50,000 കോടി രൂപ വായ്പ ബാക്കിനിൽപ്പുള്ള ആദ്യ സംസ്ഥാന ബാങ്കായ കേരള ബാങ്കിന്റെ നേട്ടത്തെ അഭിനന്ദിച്ചു.
കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ, സിഇഒ ജോർട്ടി എം ചാക്കോ, ചീഫ് ജനറൽ മാനേജർ റോയ് എബ്രഹാം, ജനറൽ മാനേജർ ഡോ. ആർ ശിവകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബാലരാമപുരം സർവീസ് സഹകരണ ബാങ്ക്, നന്ദിയോട് സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളും സംഘം സന്ദർശിച്ചു.









0 comments