ad
Deshabhimani

ചരിത്ര ദൗത്യത്തിന്റെ തുടർച്ചയ്ക്ക് ജനകീയ സാരഥികൾ; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ldf election
വെബ് ഡെസ്ക്

Published on Mar 15, 2026, 05:09 PM | 4 min read

തിരുവനന്തപുരം: നവകേരളത്തിന്‌ കൂടുതൽ മികവും കരുത്തുമേകാൻ ജനകീയ സ്ഥാനാർഥി നിരയുമായി സിപിഐ എം. ലോകം ഏറ്റെടുത്ത ജനക്ഷേമ– വികസന പദ്ധതികൾ യാഥാർഥ്യമാക്കി ഒരു പതിറ്റാണ്ട്‌ കേരളത്തെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ കാൽപന്ത്‌ കളിയിലൂടെ രാജ്യത്തിന്റെ അഭിമാനമായ യു ഷറഫലി വരെയുള്ള വൻനിരയുടെ പട്ടിക സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. 81 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ഇതില്‍ ആറ് പേര്‍ സ്വതന്ത്രസ്ഥാനാര്‍ഥികളാണ്. അഞ്ചിടത്ത് കൂടി സ്വതന്ത്ര സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. കൊടുവള്ളി, കോട്ടക്കൽ, കൊണ്ടോട്ടി, തിരൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് സ്വതന്ത്രരെ പ്രഖ്യാപിക്കുക. മാഹിയിലെ സ്ഥാനാര്‍ഥിയെയും പ്രഖ്യാപിച്ചു.


മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 11 മന്ത്രിമാരും 54 സിറ്റിംഗ്‌ എംഎൽഎമാരും പട്ടികയിലുണ്ട്‌. പൊളിറ്റ്‌ബ്യൂറോ അംഗവും നാല്‌ കേന്ദ്ര കമ്മിറ്റി അംഗങ്ങളും മൂന്ന്‌ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളും സ്ഥാനാർഥികളാണ്‌. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജുൾപ്പെടെ വിദ്യാർഥി– യുവജന പോരാട്ടങ്ങളിലൂടെ ജനങ്ങളുടെ ഹൃദയത്തിലിടം നേടിയവരും ജനവധി തേടുന്നു. സ്ഥാനാർഥികളിൽ പത്ത് പേർ വനിതകളാണ്‌.


പിണറായി വിജയനാണ്‌ മത്സരിക്കുന്ന പൊളിറ്റ്‌ ബ്യൂറോ അംഗം. കെ കെ ശൈലജ, കെ എൻ ബാലഗോപാൽ, പി രാജീവ്, ടി പി രാമകൃഷ്‌ണൻ എന്നീ കേന്ദ്ര കമ്മിറ്റി അംഗങ്ങളും പി എ മുഹമ്മദ്‌ റിയാസ്‌, വി എൻ വാസവൻ, സജി ചെറിയാൻ, കെ കെ ജയചന്ദ്രൻ എന്നീ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളുമാണ്‌ മത്സരിക്കുന്നത്‌.


മുഖ്യമന്ത്രിയെ കൂടാതെ ഒ ആർ കേളു‍, പി എ മുഹമ്മദ്‌ റിയാസ്‌, വി അബ്‌ദുൾ റഹ്‌മാൻ, എം ബി രാജേഷ്‌, ഡോ. ആർ ബിന്ദു, പി രാജീവ്‌, വി എൻ വാസവൻ, സജി ചെറിയാൻ, വീണാ ജോർജ്‌‍, കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി എന്നിവരാണ്‌ മത്സരിക്കുന്ന സിപിഐ എം മന്ത്രിമാർ. കെ കെ ശൈലജ, പി കെ ശ്യാമള, കെ ശാന്തകുമാരി, ആർ ബിന്ദു, അഡ്വ. എം ബി ഷൈനി, അഡ്വ. പുഷ്‌പ ദാസ്‌, ദലീമ ജോജോ, യു പ്രതിഭ, വീണ ജോർജ്, ഒ എസ് അംബിക എന്നിവരാണ്‌ മത്സരിക്കുന്ന വനിതകൾ. ഇവരിൽ രണ്ടുപേർ മന്ത്രിമാരും ഒരാൾ മുൻ മന്ത്രിയുമാണ്‌.


സ്ഥാനാർത്ഥി പട്ടിക


1. മഞ്ചേശ്വരം- കെ ആർ ജയാനന്ദ

2. ഉദുമ- അഡ്വ. സി എച്ച്‌ കുഞ്ഞമ്പു

3. തൃക്കരിപ്പൂർ- ഡോ. വി പി പി മുസ്‌തഫ

4. പയ്യന്നൂർ- ടി ഐ മധുസൂദനൻ

5. തളിപ്പറമ്പ്‌- പി കെ ശ്യാമള

6. അഴീക്കോട്‌- കെ വി സുമേഷ്‌

7. കല്ല്യാശ്ശേരി- എം വിജിൻ

8. ധർമ്മടം- പിണറായി വിജയൻ

9. മട്ടന്നൂർ- വി കെ സനോജ്‌

10. പേരാവൂർ- കെ കെ ശൈലജ

11. തലശ്ശേരി- കാരായി രാജൻ

12. മാനന്തവാടി- ഒ ആർ കേളു

13. സുൽത്താൻബത്തേരി- എം എസ്‌ വിശ്വനാഥൻ

14. കുറ്റിയാടി- കെ പി കുഞ്ഞമ്മദ്‌ കുട്ടി

15. പേരാമ്പ്ര- ടി പി രാമകൃഷ്‌ണൻ

16. ബാലുശ്ശേരി- അഡ്വ. കെ എം സച്ചിൻദേവ്‌

17. കൊയിലാണ്ടി- കെ ദാസൻ

18. കോഴിക്കോട്‌ നോർത്ത്‌- തോട്ടത്തിൽ രവീന്ദ്രൻ

19. ബേപ്പൂർ- പി എ മുഹമ്മദ്‌ റിയാസ്‌

20. തിരുവമ്പാടി- ലിന്റോ ജോസഫ്‌

21. പൊന്നാനി- അഡ്വ. എം കെ സക്കീർ

22. വണ്ടൂർ- ഡോ. കെ കെ ദാമോദരൻ മാസ്റ്റർ

23. പെരിന്തൽമണ്ണ- വി പി മുഹമ്മദ്‌ ഹനീഫ

24. മങ്കട- എം പി അലവി

25. തൃത്താല- എം ബി രാജേഷ്‌

26. തരൂർ- പി പി സുമോദ്‌

27. ആലത്തൂർ- ടി എം ശശി

28. നെന്മാറ- കെ പ്രേമൻ

29. ഷൊർണ്ണൂർ- പി മമ്മിക്കുട്ടി

30. ഒറ്റപ്പാലം- അഡ്വ. കെ പ്രേംകുമാർ

31. കോങ്ങാട്‌- അഡ്വ. കെ ശാന്തകുമാരി

32. മലമ്പുഴ- എ പ്രഭാകരൻ

33. കുന്നംകുളം- എ സി മൊയ്‌തീൻ

34. ചേലക്കര- യു ആർ പ്രദീപ്‌

35. മണലൂർ- പ്രൊഫ. സി രവീന്ദ്രനാഥ്‌

36. ഗുരുവായൂർ- എൻ കെ അക്‌ബർ

37. പുതുക്കാട്‌- കെ കെ രാമചന്ദ്രൻ

38. ഇരിങ്ങാലക്കുട- ഡോ. ആർ ബിന്ദു

39. വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി

40. അങ്കമാലി- അഡ്വ. സാജു പോൾ

41. ആലുവ- അഡ്വ. എ എം ആരിഫ്‌

42. കുന്നത്തുനാട്‌- പി വി ശ്രീനിജിൻ

43. വൈപ്പിൻ- അഡ്വ. എം ബി ഷൈനി

44. കളമശ്ശേരി- പി രാജീവ്‌

45. തൃക്കാക്കര- അഡ്വ. പുഷ്‌പാദാസ്‌

46. കൊച്ചി- കെ ജെ മാക്‌സി

47. തൃപ്പൂണിത്തുറ- കെ എൻ ഉണ്ണികൃഷ്‌ണൻ

48. കോതമംഗലം- ആന്റണി ജോൺ

49. ഉടുമ്പൻചോല- കെ കെ ജയചന്ദ്രൻ

50. ദേവികുളം- അഡ്വ. എ രാജ

51. ഏറ്റുമാനൂർ- വി എൻ വാസവൻ

52. കോട്ടയം- അഡ്വ. കെ അനിൽകുമാർ

53. പുതുപ്പള്ളി- കെ എം രാധാകൃഷ്‌ണൻ

54. അരൂർ- ദലീമ ജോജോ

55. ആലപ്പുഴ- പി പി ചിത്തരഞ്‌ജൻ

56. അമ്പലപ്പുഴ- എച്ച്‌ സലാം

57. കായംകുളം- അഡ്വ. യു പ്രതിഭ

58. ചെങ്ങന്നൂർ- സജി ചെറിയാൻ

59. മാവേലിക്കര- എം എസ്‌ അരുൺ കുമാർ

60. ആറന്മുള- വീണാ ജോർജ്ജ്‌

61. കോന്നി- അഡ്വ. കെ യു ജനീഷ്‌കുമാർ

62. കൊട്ടാരക്കര- കെ എൻ ബാലഗോപാൽ

63. കുണ്ടറ- എസ്‌ എൽ സജികുമാർ

64. ഇരവിപുരം- എം നൗഷാദ്‌

65. കൊല്ലം- എസ്‌ ജയമോഹൻ

66. വർക്കല- അഡ്വ. വി ജോയി

67. ആറ്റിങ്ങൽ- ഒ എസ്‌ അംബിക

68. വാമനപുരം- അഡ്വ. ഡി കെ മുരളി

69. കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രൻ

70. വട്ടിയൂർക്കാവ്‌- അഡ്വ. വി കെ പ്രശാന്ത്‌

71. നേമം- വി ശിവൻകുട്ടി

72. കാട്ടാക്കട- അഡ്വ. ഐ ബി സതീഷ്‌

73. അരുവിക്കര- അഡ്വ. ജി സ്റ്റീഫൻ

74. നെയ്യാറ്റിൻകര- കെ ആൻസലൻ

75. പാറശ്ശാല- സി കെ ഹരീന്ദ്രൻ


സ്വതന്ത്രർ


1. കുന്നമംഗലം - പി ടി എ റഹീം

2. താനൂർ - വി അബ്‌ദുറഹ്മാൻ

3. വേങ്ങര - മുഹമ്മദ്‌ സബാഹ്‌ കുണ്ടുകുഴിക്കൽ

4. നിലമ്പൂർ - യു ഷറഫലി

5. തവനൂർ - കെ ടി ജലീൽ

6. ചവറ - ഡോ. സുജിത്‌ വിജയൻ


മാഹി- അഡ്വ. ടി അശോക്‌ കുമാർ (സ്വതന്ത്രൻ)






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home