ad
Deshabhimani

മുഖ്യമന്ത്രി പോരിന് പിന്നാലെ കെ സി വേണുഗോപാൽ തിരുവനന്തപുരത്ത്‌; പാർട്ടി തീരുമാനങ്ങൾക്ക് വഴങ്ങും

kc

Photo Credit: PTI

വെബ് ഡെസ്ക്

Published on May 15, 2026, 09:29 PM | 1 min read

തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ പുനഃസംഘടനയെയും മന്ത്രിസ്ഥാനത്തെയും ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തിരുവനന്തപുരത്തെത്തി.


വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ സണ്ണി ജോസഫ്, പി സി വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു . എന്നാൽ, ഉമ്മൻചാണ്ടി - ചെന്നിത്തല ഗ്രൂപ്പുകളിലെ പ്രമുഖ നേതാക്കളുടെ അസാന്നിധ്യം വിമാനത്താവളത്തിൽ പ്രകടമായിരുന്നു.


ഹൈക്കമാൻഡ് തീരുമാനങ്ങൾ അനുസരിക്കുന്ന അച്ചടക്കമുള്ള പ്രവർത്തകരാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരെന്ന് കെസി പറഞ്ഞു. പാർട്ടി തീരുമാനം അംഗീകരിച്ചു മുന്നോട്ടുപോകുക എന്നതാണ് ഓരോ പാർട്ടി പ്രവർത്തകന്റെയും ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.


തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് വൈകാരികമായാണ് കെ സി പ്രതികരിച്ചത്. തന്നെ ഒരുപാട് പിച്ചി ചീന്തിയില്ലേ എന്ന അദ്ദേഹത്തിന്റെ ചോദ്യം ഗ്രൂപ്പ് പോരിന്റെ ആഴം വെളിപ്പെടുത്തുന്നതായിരുന്നു.


കഴിവുള്ള മന്ത്രിമാർ ഉണ്ടാകുമെന്ന് അദ്ദേഹം അവകാശപ്പെടുമ്പോഴും, ഗ്രൂപ്പ് വീതംവെപ്പിനെ ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാൻ അദ്ദേഹത്തിന് കഴിയുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.


അസംതൃപ്തനായ രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് അനുനയിപ്പിക്കാനുള്ള നീക്കവും വേണുഗോപാലിന്റെ ഭാഗത്തുനിന്നുണ്ടായേക്കും. ഗ്രൂപ്പ് വൈരം മറനീക്കി പുറത്തുവന്ന സാഹചര്യത്തിൽ, കെ സിയുടെ സന്ദർശനം പാർട്ടിയിലെ ആഭ്യന്തര കലഹം വർധിപ്പിക്കാനേ ഉപകരിക്കൂ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home