ad
Deshabhimani

കെയ്ന്‍സ് ടെക്നോളജീസ് 
കേരളത്തിലേക്ക്

Kaynes Technology

കെയ്ൻസ് ടെക്നോളജീസ് എംഡി രമേഷ്‌ കണ്ണനും സംഘവും കേരളത്തിൽ ഉൽപ്പാദന യൂണിറ്റ് ആരംഭിക്കുന്നതിനെക്കുറിച്ച് വ്യവസായമന്ത്രി പി രാജീവുമായി ചർച്ച നടത്തുന്നു

വെബ് ഡെസ്ക്

Published on Jul 08, 2025, 12:45 AM | 1 min read


കൊച്ചി

ഇലക്ട്രോണിക്‌സ് സിസ്റ്റം, ഡിസൈൻ മാനുഫാക്ചറിങ് (ഇഎസ്ഡിഎം) കമ്പനിയായ കെയ്ൻസ് ടെക്‌നോളജി കേരളത്തിലേക്ക്. കമ്പനി മാനേജ്മെന്റ് സംഘം വ്യവസായമന്ത്രി പി രാജീവുമായി നടത്തിയ ചർച്ചയിൽ പെരുമ്പാവൂരിൽ കിൻഫ്ര വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ഇൻഡസ്ട്രിയൽ പാർക്കിൽ യൂണിറ്റ് തുടങ്ങാനുള്ള താൽപ്പര്യം അറിയിച്ചു. നടപടിക്രമങ്ങൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കി ആവശ്യമായ ഭൂമി കമ്പനിക്ക് കൈമാറുമെന്നും ഇതിലൂടെ കൂടുതൽ ഇലക്ട്രോണിക്സ് വ്യവസായങ്ങളെ കേരളത്തിലേക്ക് ആകർഷിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.


ട്രാവൻകൂർ റയോൺസ് കമ്പനിയിൽനിന്ന് സർക്കാർ ഏറ്റെടുത്ത സ്ഥലമാണ് കിൻഫ്രയ്ക്ക് വ്യവസായപാർക്ക് വികസിപ്പിക്കുന്നതിന്‌ കൈമാറാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കെയ്ൻസ് എംഡി രമേഷ് കണ്ണൻ, പ്രസിഡന്റ് കെ വിശ്വനാഥ്, സീനിയർ വൈസ് പ്രസിഡന്റ് ദീപക് സ്ലീബ ജോർജ്, വൈസ് പ്രസിഡന്റ് രവി പി ഐപ് എന്നിവർ കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, ജനറൽ മാനേജർ ടി ബി അമ്പിളി, കിൻഫ്ര സെൻട്രൽ സോൺ മേധാവി എ കെ ജീഷ തുടങ്ങിയവർക്കൊപ്പമാണ് സ്ഥലം സന്ദർശിച്ചത്.


ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപകസംഗമത്തിൽ വ്യവസായവകുപ്പുമായി കമ്പനി കൈമാറിയ ധാരണപത്രത്തിൽ 500 കോടിയുടെ നിക്ഷേപവും രണ്ടായിരത്തിലധികം തൊഴിലവസരങ്ങളുമാണ് വാഗ്ദാനം ചെയ്തത്. ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഘട്ടംഘട്ടമായി ആരംഭിക്കാൻ ലക്ഷ്യമിടുന്ന യൂണിറ്റിന്റെ ആദ്യഘട്ടം ഭൂമി കൈമാറിക്കിട്ടിയാൽ ഒന്നരവർഷത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്ന് കമ്പനി വ്യക്തമാക്കി.


വിവിധ മേഖലകളിലേക്ക് ആവശ്യമായ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ നിർമിക്കുന്ന കമ്പനിക്ക് നിലവിൽ കേരളത്തിനുപുറത്ത് എട്ടിടങ്ങളിൽ ഉൽപ്പാദനയൂണിറ്റും കൊച്ചിയിൽ സർവീസ് സെന്ററുമുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home