print edition കട്ടേല സ്‌കൂളിലെ കുട്ടികൾ പറയും, "ഞങ്ങളെ ചേർത്തുപിടിച്ചത് കടകംപള്ളി"

കട്ടേല സ്കൂളിലെ കുട്ടികൾക്ക് മിഠായി നൽകുന്ന കടകംപള്ളി സുരേന്ദ്രൻ | ഫയൽചിത്രം (ഇടത്), കുട്ടികൾക്ക് മിഠായി മേശപ്പുറത്തേക്ക് തട്ടിയിട്ട് കൊടുക്കുന്ന വി മുരളീധരൻ എംഎൽഎ (വലത്)
എസ് ഒ ദിനു
Published on Jun 03, 2026, 12:00 AM | 1 min read
കഴക്കൂട്ടം: കട്ടേല ഡോ. അംബേദ്‌കർ മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്രവേശനം നേടിയ കുരുന്നുകളോട് വിവേചനപരമായി പെരുമാറിയ വി മുരളീധരനെതിരെ സമൂഹത്തിൽ പ്രതിഷേധം പുകയുന്പോൾ രക്ഷിതാക്കളും വിദ്യാർഥികളും പറയുന്നു ‘കടകംപള്ളി സുരേന്ദ്രനായിരുന്നു ശരി’.
കട്ടേല സ്കൂളിനെയും വിദ്യാർഥികളെയും എന്നും നെഞ്ചോടുചേർത്തുപിടിച്ച ജനപ്രതിനിധിയായിരുന്നു കടകംപള്ളി. കട്ടേല സ്കൂളിനെ സ്വന്തം കുടുംബമായാണ് കടകംപള്ളി സുരേന്ദ്രൻ എന്നും കണ്ടിട്ടുള്ളത്. കുട്ടികൾക്ക് അദ്ദേഹം വെറുമൊരു രാഷ്ട്രീയക്കാരനല്ല, മറിച്ച് സ്നേഹനിധിയായ ‘അപ്പൂപ്പ'നാണ്.
വിദ്യാലയത്തിലെ ഏത് പരിപാടിക്കും കടകംപള്ളി ഓടിയെത്തുമായിരുന്നുവെന്ന് വിദ്യാർഥികളും അധ്യാപകരും പറയുന്നു. ‘അപ്പൂപ്പൻ ഞങ്ങളുടെ വിളിയെത്താൻ കാത്തിരിക്കുന്നതുപോലെയാണ്, എപ്പോൾ വിളിച്ചാലും ഓടിയെത്താറുണ്ടായിരുന്നു’– വിദ്യാർഥികൾ പറയുന്നു. എത്തുന്പോഴൊക്കെ കുട്ടികളോടൊപ്പം ഭക്ഷണംകഴിച്ചും അവർക്ക് മിഠായി വിതരണം ചെയ്‌തും ഒപ്പം നിൽക്കാറുണ്ടെന്ന് ജീവനക്കാരും പറയുന്നു.തങ്ങളെ തിയറ്ററിൽക്കൊണ്ടുപോയി സിനിമ കാണിക്കാറുണ്ട്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ക്രിക്കറ്റ് കളി നടക്കുന്പോൾ തങ്ങളെ കൊണ്ടുപോയി കാണിക്കുമായിരുന്നുവെന്നും വിദ്യാർഥികൾ പറയുന്നു.











0 comments