എല്ലാവർക്കും ചികിത്സ ഉറപ്പാക്കി കേരളം ; വയോവന്ദനയിൽ വ്യക്തതയില്ലാതെ കേന്ദ്രം

തിരുവനന്തപുരം
കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി, കാരുണ്യ ബെനവലന്റ് ഫണ്ട് എന്നിവ വഴി സൗജന്യ ചികിത്സ ഉറപ്പാക്കി കേരളം. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയതിന് സംസ്ഥാനം തുടർച്ചയായി കേന്ദ്ര സർക്കാരിന്റെ അംഗീകാരം നേടിയിരുന്നു. കാസ്‌പിൽ അഞ്ചുലക്ഷം രൂപവരെയും കെബിഎഫിൽ മൂന്നുലക്ഷവുമാണ് പരിരക്ഷ. കേരളത്തിന്റെ ആരോഗ്യസുരക്ഷാ പദ്ധതികളിൽ അംഗങ്ങളായിട്ടുള്ളവർക്കെല്ലാം ചികിത്സ ഉറപ്പാക്കുന്നു. നിലവിൽ 64 ലക്ഷത്തോളം ഗുണഭോക്താക്കളുള്ള കാസ്‌പ് പദ്ധതിയിൽ 70 കഴിഞ്ഞ ലക്ഷക്കണക്കിനുപേർ ഭാഗമാണ്.
അതേസമയം അഞ്ചുലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകുമെന്ന പേരിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച വയോവന്ദന വയോജന ആരോഗ്യ ഇൻഷുറൻസ് പദ്ധതി സംസ്ഥാനങ്ങൾക്കുമേൽ അമിതചെലവ് അടിച്ചേൽപ്പിക്കുന്നു. കേന്ദ്ര– സംസ്ഥാന വിഹിതം ഉപയോഗിച്ചാകും പദ്ധതി നടപ്പാക്കുകയെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ വാർഷിക പ്രീമിയം കൂട്ടാൻ തയ്യാറാകാത്തതും സംസ്ഥാനങ്ങൾക്കെതിരാണ്. കാസ്‌പിന് അനുവദിക്കുന്ന അതേ തുക വയോവന്ദനയ്‌ക്കും നൽകാനാണ് ശ്രമം. വിഷയത്തിൽ വ്യക്തത തേടി സംസ്ഥാന ആരോഗ്യവകുപ്പ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ നിരവധി തവണ ബന്ധപ്പെട്ടെങ്കിലും മറുപടി ഉണ്ടായില്ല.










0 comments