സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്: കാസർകോട് ഡിഎഫ്ഒയെ മാറ്റി

നിലമ്പൂർ: ട്രെയിൻ യാത്രയ്ക്കിടെ വനിത യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കാസർകോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസ് മാത്യുവിനെ തൽസ്ഥാനത്ത് നിന്ന് ഒഴിവാക്കി. വനംവകുപ്പ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാനും നിർദേശമുണ്ട്.
ട്രെയിൻ യാത്രയ്ക്കിടെയുണ്ടായ സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് സർക്കാർ നടപടിക്ക് തയാറായത്. കേസിന്റെ അന്വേഷണം കാസർകോട് കേന്ദ്രീകരിച്ച് നടക്കുന്ന സാഹചര്യത്തിൽ ജോസ് മാത്യു തൽസ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്നാണ് വിലയിരുത്തൽ.
പകരം രാജീവന് അധിക ചുമതല
കണ്ണൂർ സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ രാജീവൻ എമ്മിന് കാസർകോട് ഡിഎഫ്ഒയുടെ അധിക ചുമതല നൽകി. അടിയന്തര സാഹചര്യത്തിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (അഡ്മിൻ) ആഗസ്ത് 24ന് പുറപ്പെടുവിച്ച നടപടി ക്രമത്തിനാണ് സർക്കാർ അംഗീകാരം നൽകിയത്.









0 comments