ad
Deshabhimani

എന്താണ് ഇഎസ്എ, ഇഎസ്‌സെഡ്, ഇഎഫ്എൽ– പരിസ്ഥിതിലോല പദവികളിൽ ആശയക്കുഴപ്പം

esi.png
avatar
എം സനോജ്

Published on Sep 17, 2026, 02:36 PM | 1 min read

നിലമ്പൂർ: കേന്ദ്രസർക്കാർ പുറത്തിറക്കിയ പരിസ്ഥിതിലോല പ്രദേശം സംബന്ധിച്ച ഏഴാം കരട് വിജ്ഞാപനത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുമ്പോൾ, പരിസ്ഥിതിലോല പദവികളെച്ചൊല്ലിയുള്ള ആശയക്കുഴപ്പവും തുടരുന്നു. ഇഎസ്എ, ഇഎസ്‌സെഡ്, ഇഎഫ്എൽ എന്നീ മൂന്ന് പദങ്ങളും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടതാണെങ്കിലും ഇവ ഒരേ നിയമപദവിയല്ല. ഓരോന്നിനും വ്യത്യസ്തമായ നിയമപശ്ചാത്തലവും പ്രയോഗവുമുണ്ട്.

ഇഎസ്എ (ഇക്കോളജിക്കലി സെന്‍സിറ്റീവ് ഏരിയ)|

പശ്ചിമഘട്ടത്തിനായി കേന്ദ്രം ജൂലൈ 27ന് പുറത്തിറക്കിയ പുതിയ കരട് വിജ്ഞാപനം പരിസ്ഥിതിലോല പ്രദേശം (ഇഎസ്എ) സംബന്ധിച്ചുള്ളതാണ്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളെ സംരക്ഷിക്കാനുള്ള കേന്ദ്ര നിർദേശമാണിത്. കരട് വിജ്ഞാപനത്തിൽ പശ്ചിമഘട്ടത്തിലെ ആറ് സംസ്ഥാനങ്ങളിലായി 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഇഎസ്എയായി നിർദേശിച്ചിരിക്കുന്നത്. ഇതിൽ കേരളത്തിൽനിന്ന്‌ 9,993.7 ചതുരശ്ര കിലോമീറ്ററാണുള്ളത്‌.

ഇഎസ്‌സെഡ് (ഇക്കോളജിക്കലി സെൻസിറ്റീവ് സോൺ)

പരിസ്ഥിതിലോല മേഖല അഥവാ ഇക്കോളജിക്കലി സെൻസിറ്റീവ് സോൺ ആണ് ഇഎസ്‌സെഡ്. ദേശീയോദ്യാനങ്ങൾ, വന്യജീവിസങ്കേതങ്ങൾ തുടങ്ങിയ സംരക്ഷിത പ്രദേശങ്ങളുടെ ചുറ്റുമുള്ള പ്രദേശങ്ങളെയാണ് പ്രധാനമായും ഇഎസ്‌സെഡ് പരിധിയിൽ ഉൾപ്പെടുത്തുന്നത്. പരിസ്ഥിതിയെ ബാധിച്ചേക്കാവുന്ന പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം.

ഇഎഫ്എൽ (ഇക്കോളജിക്കലി ഫ്രജൈൽ ലാൻഡ്)

പരിസ്ഥിതിലോല ഭൂമി അഥവാ ഇക്കോളജിക്കലി ഫ്രജൈൽ ലാൻഡ് ആണ് ഇഎഫ്എൽ. 2003ലെ കേരള വനങ്ങൾ (പരിസ്ഥിതിലോല ഭൂമിയുടെ നിക്ഷിപ്തീകരണവും പരിപാലനവും) നിയമം പ്രകാരമാണ് ഇഎഫ്എൽ സംബന്ധിച്ച നടപടികൾ കൈകാര്യംചെയ്യുന്നത്. നിയമത്തിൽ നിർവചിച്ചിട്ടുള്ള പ്രത്യേക സ്വഭാവമുള്ള ഭൂമി സർക്കാരിൽ നിക്ഷിപ്തമാക്കാനും സംരക്ഷിക്കാനുമുള്ള വ്യവസ്ഥകളാണ് ഇതിലുള്ളത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home