print edition വയോധികന്റെ കൊലപാതകം; പ്രതികളെ മുതിർന്നവരായി പരിഗണിക്കണമെന്ന് പൊലീസ് റിപ്പോർട്ട്

ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിൽ പിടിയിലായ മൂന്ന് ആൺകുട്ടികളെ മുതിർന്നവരായി പരിഗണിക്കണമെന്ന് കാട്ടി പൊലീസ് ജുവനൈൽ ജസ്‌റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകി. പ്രതികളായ മൂന്ന് ആൺകുട്ടികളെയാണ് മുതിർന്നവരായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.
16 മുതൽ 18 വരെ പ്രായപരിധിയിലുള്ളവർ അതീവഗൗരവതരമായ കുറ്റം ചെയ്‌താൽ മുതിർന്നവരായി കണ്ട് വിചാരണ നടത്താൻ പൊലീസിന് ആവശ്യപ്പെടാം. തീരുമാനമെടുക്കുക ജുവനൈൽ ജസ്‌റ്റിസ് ബോർഡ് ആയിരിക്കും.
പ്രതിയും വയോധികന്റെ ബന്ധുവുമായ പതിമൂന്നുകാരി അടക്കമുള്ളവരെ ജുവനൈൽ ജസ്‌റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയശേഷം സംരക്ഷണകേന്ദ്രത്തിലേക്ക് അയച്ചിരിക്കുകയാണ്. ഇവർക്ക് അടുത്ത ദിവസങ്ങളിൽ കൗൺസലിങ് ഉൾപ്പെടെയുള്ളവ നൽകും. കൊല്ലപ്പെട്ട ശിവൻകുട്ടി ചെട്ടിയാരുടെ (67) സംസ്‌കാരം വ്യാഴാഴ്‌ച കരുവാറ്റയിൽ നടക്കും.
മൃതദേഹം ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവം നടക്കുന്പോൾ ശിവൻകുട്ടി ചെട്ടിയാരുടെ ഭാര്യ സരസ്വതി ഇളയമകൾ ശ്രീകലയുടെ പ്രസവത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു. മൂത്തമകൾ ശശികല വിദേശത്താണ്. അവർ നാട്ടിലെത്തും.










0 comments