ad
Deshabhimani

കെഎസിഎല്ലിൽ ആദ്യജയം തൃശൂർ ടൈറ്റൻസിന്; നിഖിൽ തോട്ടത്തിന് അർധസെഞ്ചുറി

kcl thrissur .jpg
വെബ് ഡെസ്ക്

Published on Aug 20, 2026, 05:59 PM | 1 min read

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) മൂന്നാം സീസണിന്റെ ആദ്യമത്സരത്തിൽ ജയം തൃശൂർ ടൈറ്റൻസിന്. കലിക്കറ്റ് ഗ്ലോബ് സ്‌റ്റാഴ്‌സിനെ ഏഴ് വിക്കറ്റിനാണ് തൃശൂർ തോൽപ്പിച്ചത്. സീസണിലെ ആദ്യ ഫിഫ്റ്റി നേടി നിഖിൽ തോട്ടത്താണ് (59) ടീമിന് അനായാസ വിജയം സമ്മാനിച്ചത്. സ്കോർ: കലിക്കറ്റ് ഗ്ലോബ് സ്‌റ്റാഴ്‌സ് 137/8. തൃശൂർ ടൈറ്റൻസ് 139/3.


ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കാലിക്കറ്റിന് നിശ്ചിത ഓവറിൽ 137 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. 30 റൺ എടുത്ത ക്യാപ്റ്റൻ രോഹൻ കുന്നുമ്മലാണ് ടോപ് സ്‌കോറർ. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസ് ആദ്യ ഓവറിൽ തന്നെ വരുണിന്റെ വിക്കറ്റ് കാലിക്കറ്റിന് നഷ്ടമായി. പിന്നാലെ ഇടവേളകളിലായി വിക്കറ്റുകൾ നഷ്ടമായി. തൃശൂരിന് വേണ്ടി ആനന്ദ് ജോസഫ്, ബിജു നാരായണൻ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി.


മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂർ ടൈറ്റൻസിനും തുടക്കത്തിൽ തന്നെ കെ ആർ രോഹിത്തിന്റെയും അഹമ്മദ് ഇമ്രാന്റെയും വിക്കറ്റ് നഷ്ടമായി. പിന്നാലെ ഷോൺ റോജറും 30 (23) നിഖിൽ തോട്ടത്തും ചേർന്ന് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. എം എസ് അഖിൽ 27 റൺസെടുത്തു. കാലിക്കറ്റിന് വേണ്ടി അഖിൻ സത്താർ രണ്ടും അഖിൽ സ്കറിയ ഒരു വിക്കറ്റും വീഴ്ത്തി




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home