ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ്: ഇന്ത്യയുടെ ആയുഷ് ഷെട്ടി പ്രീക്വാർട്ടിൽ പുറത്ത്

ന്യൂഡൽഹി: ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യയുടെ ആയുഷ് ഷെട്ടിയും പുറത്ത്. ലോക ഒന്നാം നമ്പർ താരത്തെ തോൽപ്പിച്ച് തുടങ്ങിയ ആയുഷിന് പ്രീക്വർട്ടറിൽ പിഴച്ചു. പതിനൊന്നാം സീഡ് ആയ ഇന്തോനേഷ്യയുടെ അൽവി ഫർഹാനെയോടാണ് ഇരുപത്തിരണ്ടാം റാങ്കുകാരനായ ആയുഷ് തോറ്റു മടങ്ങിയത്. സ്കോർ: 21-19, 21- 11
രണ്ടാംറൗണ്ടിൽ ശ്രീലങ്കയുടെ ദുമിന്ദു അബെയ്‌വിക്രമയെ അനായാസം കീഴടക്കിയാണ് താരം പ്രീക്വാർട്ടറിലെത്തിയത്. 26 മിനിറ്റ് നീണ്ട കളിയിൽ 21–8, 21–10 സ്‌കോറിനാണ് ആയുഷ് ജയം നേടിയത്. ആദ്യറൗണ്ടിൽ ഒന്നാം റാങ്കുകാരനും നിലവിലെ ചാമ്പ്യനുമായ ചൈനയുടെ ഷി യു ക്വിവിനെയാണ് ഇരുപത്തൊന്നുകാരൻ തോൽപ്പിച്ചത്.









0 comments