ad
Deshabhimani

കരുനാഗപ്പള്ളിയിൽ അമ്മ തീകൊളുത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന മക്കളും മരിച്ചു

fire
വെബ് ഡെസ്ക്

Published on Apr 15, 2025, 08:59 PM | 1 min read

കൊല്ലം: കരുനാഗപ്പള്ളി ആദിനാട് സൗത്തിൽ യുവതി തീകൊളുത്തിയ മക്കളും മരിച്ചു. അൽപം മുമ്പ് യുവതിയും മരിച്ചിരുന്നു. കരുനാഗപ്പള്ളി ആദിനാട് സൗത്തിൽ പുത്തൻകണ്ടത്തിൽ താര (37)യും മക്കളായ ആത്മിക (6), അനാമിക (ഒന്നര) എന്നിവരുമാണ് മരിച്ചത്. താര മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. ​ഗുരുതര പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.


പൊള്ളലേറ്റ മൂന്നു പേരെയും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. കുടുംബപ്രശ്നമാണ് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. മൂന്ന് പേർക്കും 80 ശതമാനം പൊള്ളലേറ്റിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home