ad
Deshabhimani

'വീട്‌ നഷ്ടപ്പെട്ടവരിൽ എല്ലാ വിഭാഗക്കാരുമുണ്ട്‌; ഇത് യുപി മോഡലല്ല'; ബുൾഡോസർരാജിനെ ന്യായീകരിച്ച് കുഞ്ഞാലിക്കുട്ടി

buldozerraj
വെബ് ഡെസ്ക്

Published on Dec 28, 2025, 04:21 PM | 1 min read

കാസർകോട്‌: യുപിയിലെ ആദിത്യനാഥ്‌ മോഡൽ ബുൾഡോസർരാജിൽ കർണാടകത്തിലെ കോൺഗ്രസ് സർക്കാർ ഒറ്റയടിക്ക് തെരുവിലാക്കിയത് ഇരുന്നൂറോളം മുസ്ലിം, ദളിത് കുടുംബങ്ങളെ നിസാരവൽക്കരിച്ചും ബുൾഡോസർരാജിനെ ന്യായീകരിച്ചും മുസ്ലിംലീഗ്‌ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.


ഉത്തർപ്രദേശിൽ നടക്കുന്നതുപോലെയുള്ള ബുൾഡോസർ രാജല്ല കർണാടകത്തിൽ നടക്കുന്നത്. ബംഗളുരു യെലഹങ്കയിൽ വീട്‌ നഷ്ടപ്പെട്ടവരിൽ എല്ലാ വിഭാഗക്കാരുമുണ്ട്‌. അവർക്ക് പുനരധിവാസം നൽകുമെന്ന് കർണാടക സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെന്നും കർണാടകത്തിലെ ബുൾഡോസർ രാജിനെ ന്യായീകരിച്ച് കുഞ്ഞാലിക്കുട്ടിക്കുട്ടി പറഞ്ഞു. കാസർകോട്‌ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്ന അദ്ദേഹം.


Related News

കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണനാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കേണ്ടത്‌. മുൻകൂട്ടി കാര്യങ്ങൾ തീരുമാനിക്കുന്നതിൽ വീഴ്ചയുണ്ടോ എന്ന് പരിശോധിക്കും. കിട്ടിയ അവസരം മുതലെടുക്കുന്ന രീതി മുസ്ലിം ലീഗിനില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ അർഹമായ സീറ്റുകൾ ലഭിക്കുമെന്നാണ്‌ കരുതുന്നത്‌. കൂടുതൽ സീറ്റുകൾ ആവശ്യപ്പെടില്ല. സീറ്റുകൾ വച്ചുമാറുന്ന കാര്യത്തിൽ ഒരുചർച്ചയും നടന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home