ad
Deshabhimani

print edition കണ്ണൂർ ഗവ. മെഡി. കോളേജിലെ സ്ഥാനമാറ്റം വിവാദം; ഫാർമസി അസിസ്റ്റന്റിന്‌ പിആർഒ കസേര

kannur govt medical college.jpg
വെബ് ഡെസ്ക്

Published on Jun 29, 2026, 12:00 AM | 1 min read

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ സെൻട്രൽ ലാബിലെ ഫാർമസി അസിസ്റ്റന്റിന്‌ പിആർഒയുടെ കസേര. എൻജിഒ അസോസിയേഷൻ നേതാവിനെയാണ്‌ ഒരു പിആർഒ ഉണ്ടായിരിക്കെ ഇതേ ക്യാബിനിൽ നിയമിച്ചത്. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള തസ്‌തികമാറ്റത്തിനെതിരെ പ്രതിഷേധം പടരുന്നതിനിടെയാണ്‌ പുതിയ മാറ്റം.


മെഡിക്കൽ കോളേജ് ആശുപത്രി റിസപ്ഷനിലും കാഷ്വാലിറ്റിയിലും വാർഡുകളിലും മതിയായ നഴ്സിങ് അസിസ്റ്റന്റ്‌, റിസപ്ഷൻ ജീവനക്കാരില്ല. യുഡിഎഫ്‌ അധികാരത്തിൽ വന്നതിനുപിന്നാലെ, മെഡിക്കൽ കോളേജിലെ പല തസ്തികകളിലും വഴിവിട്ട് സ്ഥാനമാറ്റം നടക്കുന്നുണ്ട്‌. പ്രിൻസിപ്പൽ പുറപ്പെടുവിച്ച ഉത്തരവിൽ പ്രതിഷേധിച്ച്‌ ജീവനക്കാർ തുടർസമരം നടത്തിയിരുന്നു.


തീരുമാനം പുനഃപരിശോധിക്കുമെന്ന് പ്രിൻസിപ്പൽ രേഖാമൂലം ജീവനക്കാരെ അറിയിക്കുകയുംചെയ്തു. പിന്നീടും നഴ്സിങ് അസിസ്റ്റന്റുമാരെയുൾപ്പെടെ വിവിധ ഓഫീസുകളിലേക്ക്‌ മാറ്റി. റിസപ്ഷൻ അസിസ്റ്റന്റ്‌, ഫാർമസി അസിസ്റ്റന്റ്‌ തുടങ്ങിയ ചുമതലകളിലുള്ളവരെ വിവിധ സെക്‌ഷനുകളിലേക്കും മാറ്റി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home