ad
Deshabhimani

സുധാകരന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ കണ്ണൂർ ഡിസിസിയിൽ തർക്കവും ബഹളവും; മാധ്യമങ്ങളോട് കയർത്ത് പ്രവർത്തകർ

Kannur DCC.jpg

കെ സുധാകരൻ (ഇടത്), ടി ഒ മോഹനൻ (വലത്)

വെബ് ഡെസ്ക്

Published on Mar 19, 2026, 02:04 PM | 1 min read

കണ്ണൂർ: നിയമസഭാതെരഞ്ഞെടുപ്പിലേക്ക് മുൻ കെപിസിസി അധ്യക്ഷനും എംപിയുമായ കെ സുധാകരൻ മത്സരിക്കുമെന്ന തീരുമാനത്തെത്തുടർന്ന് കണ്ണൂർ ഡിസിസിയിൽ തർക്കം. എംപിമാർ മത്സരിക്കേണ്ടതില്ല എന്ന തീരുമാനമാണ് സംസ്ഥാനത്താകെ ഹൈക്കമാൻഡ് കൈക്കൊണ്ടത്.


എന്നാൽ കെ സുധാകരൻ ഇടഞ്ഞതിനെത്തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു. എംപിമാർ മത്സരിക്കില്ല എന്ന സാഹചര്യം നിലനിന്നിരുന്ന സമയത്ത് ഏറ്റവും കൂടുതൽ ഉയർന്നുകേട്ടത് ടി ഒ മോഹനന്റെ പേരാണ്. ഇതിനെതിരെ ഡിസിസി പരിസരത്ത് പ്രവർത്തകർ പോസ്റ്റർ പ്രതിഷേധവും നടത്തിയിരുന്നു.


എന്നാൽ കെ സുധാകരൻ മത്സരിക്കുന്നു എന്ന തീരുമാനം വന്നതോടെ ടി ഒ മോഹനനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം പ്രവർത്തകർ നേതൃത്വവുമായി തർക്കമായി എന്നാണ് വ്യക്തമാകുന്നത്.


യോഗം നടക്കുകയാണെന്നും അതിനു ശേഷം നേതാക്കൾ തീരുമാനമറിയിക്കും എന്നും പ്രതികരിച്ചുകൊണ്ടാണ് ഒരു വിഭാഗം പ്രവർത്തകർ ഡിസിസി ഓഫീസിൽ നിന്ന് ഇറങ്ങിപ്പോയത്. ഇതിനെത്തുടർന്നാണ് ഇവർ മാധ്യമങ്ങളോട് കയർത്തത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home