കണ്ണൂർ–ദമാം ഇൻഡിഗോ സർവീസ് തുടങ്ങി

കണ്ണൂർ
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദമാമിലേക്കുള്ള ഇൻഡിഗോ സർവീസ് ആരംഭിച്ചു. ശനി രാത്രിയായിരുന്നു ആദ്യ സർവീസ്. അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ആദരമർപ്പിച്ച് ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി. ദമാമിൽനിന്ന് പുലർച്ചെ 3.40ന് പുറപ്പെടുന്ന വിമാനം രാവിലെ 10.30ന് കണ്ണൂരിലെത്തും. ചെന്നൈ–- കണ്ണൂർ–- ദമാം, ദമാം–- കണ്ണൂർ–- ചെന്നൈ റൊട്ടേഷൻ ഫ്ലൈറ്റായാണ് എയർബസ് എ 320 ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സർവീസ് നടത്തുക.
പകൽ 12.30നാണ് ചെന്നൈയിലേക്ക് പുറപ്പെടുക. തിരിച്ച് രാത്രി 9.30ന് പുറപ്പെട്ട് 10.30ന് കണ്ണൂരിലെത്തും. വടക്കൻ മലബാർ, ചെന്നൈ, ഗൾഫ് മേഖലകളിലെ യാത്രക്കാർക്ക് സൗദി, സിങ്കപ്പുർ, കോലാലംമ്പുർ, കൊൽക്കത്ത, ഭുവനേശ്വർ, പോർട്ട് ബ്ലെയർ, കൊളംബോ, എന്നിവിടങ്ങളിലേക്കും ചെന്നൈ വഴി തടസ്സമില്ലാത്ത കണക്ഷൻ വിമാനം ലഭ്യമാകുന്ന രീതിയിലാണ് പുതിയ ഷെഡ്യൂൾ.
ദോഹ, മസ്കറ്റ്, അബുദാബി, ഫുജൈറ, ദമാം, ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കണ്ണൂരിൽനിന്ന് ഇൻഡിഗോ സർവീസുള്ളത്.









0 comments