ഒരു കല്ലറയിൽ രണ്ട് മൃതദേഹം?; ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് ചർച്ചിലെ കല്ലറ

കണ്ണൂർ: കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് ചർച്ചിലെ കല്ലറയിൽ ദുരൂഹത. കല്ലറ തുറന്ന് പരിശോധിച്ചപ്പോൾ പായയിൽ പൊതിഞ്ഞ വസ്തു കണ്ടെത്തി. നേരത്തെ സംസ്കരിച്ച മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾക്കൊപ്പമാണ് പായയിൽ പൊതിഞ്ഞ വസ്തു കണ്ടെത്തിയത്. ഇതിനുള്ളിൽ മൃതദേഹമാണെന്നാണ് സംശയം. സംഭവത്തിൽ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം തുടങ്ങി.
നാട്ടുകാരൻ്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് സഭവം പുറത്തറിഞ്ഞത്. ദുരൂഹത തോന്നിയപ്പോളാണ് പോസ്റ്റിട്ടതെന്ന് നാട്ടുകാരനായ ജിൽസ് ഉണ്ണിമാക്കൽ പറഞ്ഞു. ക്രിസ്ത്യൻ ആചാരപ്രകാരം ഇത്തരത്തിൽ മൃതദേഹം അടക്കം ചെയ്യാറില്ലെന്നും വിവരം അറിഞ്ഞവർ പുറത്തുപറഞ്ഞില്ലെന്നും പ്രദേശവാസിയായ ജിൽസ് ഉണ്ണിമാക്കൽ പറഞ്ഞു.
പള്ളി അധികൃതർ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് വികാരി ഫാ. ജിൽബർട്ട് കൊന്നയിലും വ്യക്തമാക്കി. കല്ലറയ്ക്കുള്ളിൽ കണ്ടത് മൃതദേഹമാണെന്ന് സംശയമുണ്ടെന്നും ക്രിസ്ത്യൻ ആചാരപ്രകാരം ഇങ്ങനെയല്ല അടക്കം ചെയ്യാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇത് പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹമാണോ എന്നും സംശയമുണ്ട്. പൊലീസിന്റെ അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും പള്ളി വികാരി കൂട്ടിച്ചേർത്തു.









0 comments