ad
Deshabhimani

ഗേറ്റ് ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥിയുടെ ശരീരത്തിൽ കമ്പി കുത്തിക്കയറി

gate image

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jun 19, 2026, 10:31 PM | 1 min read

തിരുവനന്തപുരം : സ്കൂൾ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ സമീപത്തെ വീടിന്റെ ഗേറ്റുചാടി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർഥിയുടെ പിൻഭാഗത്ത് ഗേറ്റിന്റെ കമ്പി കുത്തിക്കയറി. ഫയർഫോഴ്സെത്തി കമ്പി മുറിച്ച് മെഡിക്കൽ കോളേജ് ആശുപതിയിലെത്തിച്ച വിദ്യാർഥിയെ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചു.


പട്ടത്തെ ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന കുറവൻകോണം സ്വദേശിയായ വിദ്യാർഥിക്കാണ്‌ അപകടം സംഭവിച്ചത്. വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ എൽഐസി ലെയ്‌നിലെ വീടിന്റെ മതിൽ ചാടി ഓടാൻ ശ്രമിക്കവെയാണ്‌ ഗേറ്റിന്‌ മുകളിലെ മൂന്ന്‌ മില്ലീമീറ്റർ വ്യാസമുള്ള കമ്പി പിൻഭാഗത്ത് കുത്തിക്കയറിയത്‌. 25 മില്ലിമീറ്ററോളം ആഴത്തിൽ കമ്പി തുളഞ്ഞുകയറിയതിനാൽ നാട്ടുകാർക്ക്‌ കുട്ടിയെ ഇറക്കാനായില്ല. ചെങ്കൽച്ചൂള അഗ്നി- രക്ഷാസംഘമെത്തി കമ്പി മുറിച്ച്‌ കുട്ടിയെ ആശുപത്രിയിലെത്തിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home