ad
Deshabhimani

'ക്ഷണിക്കാതെ കടന്നുവന്ന 'അതിഥി'യെ പറഞ്ഞുവിടുന്ന തിരക്കിലാണ്, നിസഹായവസ്ഥ' കണ്ണൻ സാ​ഗർ

Kannan Sagar

കണ്ണന്‍ സാഗര്‍

വെബ് ഡെസ്ക്

Published on Mar 21, 2026, 04:56 PM | 2 min read

തിരുവനന്തപുരം: തന്റെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കപ്പെടാത്ത അസുഖമെന്ന അതിഥി കയറിവന്നുവെന്ന് മിനിസ്ക്രീൻ താരം കണ്ണൻ സാ​ഗർ. ഫേസ്ബുക്കിലൂടെയാണ് താരം തന്റെ നിസഹായവസ്ഥ വെളിപ്പെടുത്തിയത്. ഹൃദയത്തിൽ ഒരു ബ്ലോക്കുണ്ടെന്നും ഉടൻ തന്നെ ബൈപ്പാസ് ശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതായും കണ്ണൻ അറിയിക്കുന്നു.


രോഗവിവരം അറിഞ്ഞതോടെ ഭാര്യയും മക്കളും വിഷമത്തിലാണ്. അവരെ സമാധാനിപ്പിച്ച് പിടിച്ചുനിൽക്കുകയാണ്. എന്നെക്കൊണ്ട് ഇപ്പോൾ താങ്ങാൻ പറ്റാത്ത അത്ര ഒരു തുക ആശുപത്രിയിൽ ചെലവായേക്കും, ഞാൻ സംഘടനയിലും സഹപ്രവർത്തകരേയും വിളിച്ച് അവസ്ഥ അറിയിച്ചിട്ടുണ്ടെന്നും കണ്ണൻ ഫേസ്ബുക്കിൽ എഴുതി.


ഏത് പ്രതിസന്ധി ഘട്ടം വന്നാലും നേരിടാൻ തയ്യാറായാലും സാമ്പത്തികം ഒരു വലിയ ഘടകമാണ്, അവിടെയാണ് നമ്മൾ ഒന്നുമല്ലെന്ന ബോധം വരുന്നതും മറ്റുള്ളവരുടെ സഹായം തേടുന്നതും. അതൊരു കുറച്ചിലായി ഞാനും കാണുന്നില്ല, നമ്മുടെ ആവശ്യങ്ങൾ പറഞ്ഞാലല്ലേ മറ്റുള്ളവർ അറിയുകയും സന്മനസുള്ളവർ സഹായിക്കാൻ തയ്യാറാകൂകയൊള്ളൂവെന്നും കണ്ണൻ കൂട്ടിച്ചേർത്തു.





കുറിപ്പിന്റെ പൂർണ രൂപം;


ജീവിതത്തിലെ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും സാമ്പത്തിക പരാദീനതയും സന്തോഷവും സമാധാനവും സംരക്ഷണയും കരുതലും ആഗ്രഹിക്കാത്തവരായി ഈ ലോകത്ത് ആരും ഉണ്ടാകില്ല, ഉള്ള വരുമാനത്താൽ കുടുംബവും പോറ്റി മക്കളേയും വളർത്തി അവർക്കൊരു നല്ലതിനായി പ്രാർത്ഥിച്ചും അവർക്കുവേണ്ടി പ്രേഗ്ന്നിച്ചും, ആവുന്നത്ര ഉള്ളതിൽനിന്നും മറ്റുള്ളവരെ സഹായിച്ചും സന്തോഷിപ്പിച്ചും പോകുന്ന പൊക്കിലാണ് വെള്ളിടി വെട്ടുമ്പോലെ കുടുംബജീവിതത്തിലേക്ക് അസുഖം എന്ന അതിഥി കടന്നുവരുന്നതും അൽപ്പം ദുഃഖിപ്പിച്ചും വേദനിപ്പിച്ചും കൂടെയുള്ളവരുടെ സമയം കെടുത്തിയും ഒരു ബാധ്യതക്കു വഴിയൊരുക്കി ഇനിയെങ്ങനെ മുന്നോട്ട് എന്ന ചോദ്യശരങ്ങളുമായി വഴിമുടക്കിയും ഇനി ഞാൻ പറഞ്ഞിട്ടു മുന്നോട്ട് പോയാൽ മതിയെന്ന ശാട്ട്യവുമായി അസുഖങ്ങൾ വിലങ്ങനെ കടന്നു നിൽക്കുന്നതും,

എന്നാൽ നോക്കട്ടെയെന്ന ധൃടനിശ്ചയത്തോടെ നേരിടാൻ തയ്യാറായാലും സാമ്പത്തികം ഒരു വലിയ ഘടഖമാണ്, അവിടെയാണ് നമ്മൾ ഒന്നുമല്ലെന്ന ബോധം വരുന്നതും മറ്റുള്ളവരുടെ സഹായം തേടുന്നതും അതൊരു കുറച്ചിലായി ഞാനും കാണുന്നില്ല നമ്മുടെ ആവശ്യങ്ങൾ പറഞ്ഞാലല്ലേ മറ്റുള്ളവർ അറിയുക സന്മനസുള്ളവർ സഹായിക്കാൻ തയ്യാറാകൂ, ....

കുറേ ദിവസങ്ങളായി ഞാൻ ആശുപത്രികൾ കയറിയിറങ്ങുന്നു ഇന്നലെ ചങ്ങനാശ്ശേരി ചെത്തിപ്പുഴ st,തോമസ് ഹോസ്പിറ്റലിൽ ആന്റിയോഗ്രാം ചെയ്തു, നഗരഹൃദയത്തിലെ വമ്പൻ ബ്ലോക്ക് പോലെ എന്റെ ഹൃദയത്തെ ബ്ലോക്കുകൾ ചുറ്റി വരിഞ്ഞിരിക്കുന്നു ഉടനേ ബൈപ്പാസ്സ് ശസ്ത്രക്രിയക്കു വിധേയനാകണം എന്നാണ് ഡോക്ടർ പറയുന്നത് അതിലേക്ക് മറ്റൊരു ആശുപത്രിയുടെ സേവനവും ആവശ്യമായി വരുമെന്നും ഡോക്ടർ അറിയിച്ചു, അതറിഞ്ഞപ്പോൾ മുതൽ ഭാര്യയും മക്കളും നല്ല വിഷമത്തിലാണ് ഞാൻ അവരെ സമാധാനിപ്പിച്ചു പിടിച്ച് നിൽക്കുന്നു,

എന്നൊക്കൊണ്ട് ഇപ്പോൾ താങ്ങാൻ പറ്റാത്ത അത്ര ഒരു തുക ആശുപത്രിയിൽ ചിലവിലേൽക്കാവും ഞാൻ സംഘടനയിലും ചില സഹപ്രവർത്തകരേയും വിളിച്ചു എന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി ഇന്ന് പരുമലയിലുള്ള ഹോസ്‌പിറ്റലിൽ ചെക്കപ്പിന് വീണ്ടും പോകുകയാണ് പ്രിയപ്പെട്ടവരുടെ പ്രാർത്ഥന എന്റേയും കുടുംബത്തിന്റേയും കൂടെ ഉണ്ടാവണം,

ക്ഷണിക്കാതെ കടന്നുവന്ന അസുഖമെന്ന അതിഥിയെ ഒന്ന് പറഞ്ഞുവിടുന്ന തിരക്കിലാണ് ഞാനും. ...



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home