ad
Deshabhimani

കഞ്ചിക്കോട്‌ എഥനോൾ നിർമാണ പ്ലാന്റ്: പ്രതിപക്ഷം അവരുടെ ശീലം വച്ചാണ് അഴിമതി ഉന്നയിക്കുന്നത്- ടി പി രാമകൃഷ്ണന്‍

t p ramakrishnan
വെബ് ഡെസ്ക്

Published on Jan 18, 2025, 02:43 PM | 1 min read

തിരുവനന്തപുരം: ഒയാസിസ് കമേർഷ്യൽ പ്രൈവറ്റ് ലിമിറ്റഡിന്‌ പാലക്കാട്‌ കഞ്ചിക്കോട്‌ എഥനോൾ നിർമാണ പ്ലാന്റിന്‌ അനുമതി നൽകിയതിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്നത് കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. യുഡിഎഫിന്റെ കാലത്ത് നടന്നതു പോലുള്ള കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത് എന്നാണ് അവർ ധരിക്കുന്നതെന്നും അവരുടെ ശീലം വച്ചാണ് അഴിമതി ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


നിയമാനുസൃതമായി മാത്രമേ ബ്രൂവറിയുടെ കാര്യത്തിൽ സർക്കാർ മുന്നോട്ടു പോകൂ. നിയമവിരുദ്ധമായ ഒരു നടപടിയും ഗവൺമെന്റ് സ്വീകരിക്കില്ല. ഇത് സംബന്ധിച്ച് സർക്കാറിന് കൃത്യമായ നയമുണ്ട്. താൻ മന്ത്രിയായിരുന്ന കാലത്തും ഇത്തരം വ്യാജ ആരോപണങ്ങൾ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ബ്രൂവറി വിഷയത്തിൽ ഇപ്പോൾ വിവാദമുണ്ടാക്കുന്നത് പ്രതിപക്ഷവും മാധ്യമങ്ങളുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home