Deshabhimani

കുദു–കേളി സഫ മക്ക കപ്പ് ക്രിക്കറ്റ്: അഞ്ചാംവാരത്തിൽ 5 മത്സരം

Kudu-Keli Safa Makkah Cup Season.jpg

സാറ്റ്കോം ട്രാവൻകൂറിന്റെ അജ്മലിന് നസീം ഏരിയ പ്രസിഡന്റ് ഉല്ലാസൻ കളിയിലെ താരത്തിനുള്ള പുരസ്‌കാരം സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Oct 11, 2026, 08:50 AM | 1 min read

റിയാദ്: കേളി കലാസാംസ്‌കാരിക വേദി രജത ജൂബിലിയുടെ ഭാഗമായുള്ള കുദു–കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സഫ മക്ക കപ്പിന്റെ അഞ്ചാംവാരത്തിൽ അഞ്ചുമത്സരം നടന്നു. ആദ്യ മത്സരത്തിൽ സാറ്റ്കോം ട്രാവൻകൂർ എട്ട് വിക്കറ്റിന് എക്സ്ട്രീം ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി. എക്സ്ട്രീം 88 റണ്ണിന് പുറത്തായപ്പോൾ സാറ്റ്കോം രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം മറികടന്നു. അജ്മലാണ്‌ കളിയിലെ താരം.രണ്ടാം മത്സരത്തിൽ സ്രാക്കോ സ്ട്രൈക്കേഴ്സ് 65 റണ്ണിന് കേരള കിങ്സ് റിയാദിനെ തോൽപ്പിച്ചു. സ്രാക്കോ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 131 റൺസ് നേടി. കേരള കിങ്സിന് എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 66 റൺ എടുക്കാനേ കഴിഞ്ഞുള്ളൂ. നൗഷാദ് കളിയിലെ താരമായി.


മൂന്നാം മത്സരത്തിൽ സ്പാർക്കൻസ് സിസി 29 റണ്ണിന് കൊങ്കൺ ഫൈറ്റേഴ്സിനെ പരാജയപ്പെടുത്തി. സ്പാർക്കൻസ് ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 122 റൺ നേടി. കൊങ്കൺ ഫൈറ്റേഴ്സ്‌ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 93 റൺ എടുക്കുന്നതിനിടെ നിശ്ചിത ഓവർ അവസാനിച്ചു. സയ്യിദ് ജാബിറാണ്‌ കളിയിലെ താരം. നാലാം മത്സരത്തിൽ രത്നഗിരി റോയൽസ് 33 റൺസിന് എഫ്സിആർ ക്രിക്കറ്റ് ക്ലബ്ബിനെ തോൽപ്പിച്ചു. രത്നഗിരി എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 104 റൺസ് നേടി. എഫ്സിആർ 71 റണ്ണിന് പുറത്തായി. അനസ് ദേശ്‌മുഖ് മികച്ച കളിക്കാരനായി.


അഞ്ചാം മത്സരത്തിൽ ഗ്ലോബ്വിൻ ലോജിസ്റ്റിക്സ് നാല് വിക്കറ്റിന് റിബൽസ് റിയാദിനെ പരാജയപ്പെടുത്തി. റിബൽസ് അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 125 റൺ നേടിയപ്പോൾ ഗ്ലോബ്വിൻ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. വിനീത് ചാർലിയാണ്‌ കളിയിലെ താരം. മൻസൂർ, നൗഫൽ അബ്‌ദുസലാം, ഷെബി അബ്‌ദുസലാം, ഇസ്‌മായിൽ കൊടിഞ്ഞി, നംഷീർ എന്നിവർ അമ്പയർമാരായി. ഉനൈസ് ഖാൻ, നൈമു, ചാക്കോ, ഖൈസ്, റിജേഷ് എന്നിവർ സഹ റഫറിമാരായി. നസീം ഏരിയ പ്രസിഡന്റ് ഉല്ലാസൻ, മലാസ് ഏരിയ കമ്മിറ്റി അംഗം ഉനൈസ്ഖാൻ, സുലൈ ഏരിയ കമ്മിറ്റി അംഗം അബ്‌ദുൾ സലാം, ന്യൂസനയ്യ ലാസുർധി യൂണിറ്റ് നിവാഹക സമിതി അംഗം സുജിത്ത്, റഫറി നൈമുദ്ദീൻ എന്നിവർ പുരസ്‌കാരങ്ങൾ നൽകി. ​







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home