മയക്കുമരുന്ന് കടത്തുകേസിൽ പുറത്താക്കിയ പൊലീസ് ഡ്രൈവർ എംഡിഎംഎയുമായി പിടിയിൽ

കരുനാഗപ്പള്ളി: മയക്കുമരുന്ന് കടത്തിയവരെ സഹായിച്ചെന്ന കേസിൽ സർവീസിൽനിന്ന് പുറത്താക്കിയ പൊലീസ് ഡ്രൈവർ മയക്കുമരുന്നുമായി പിടിയിലായി. ആദിനാട് തെക്ക് പൈങ്ങാകുളങ്ങര ബക്കറിനെ (50)യാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽനിന്ന് 2.186 ഗ്രാം എംഡിഎംഎയും 21 ഗ്രാം കഞ്ചാവും കണ്ടെത്തി.
പൊലീസ് ഡ്രൈവറായിരിക്കെ പുനലൂരിൽ 26 കിലോ ഗ്രാം കഞ്ചാവ് കടത്തിയ കേസിലാണ് ബക്കർ നേരത്തെ പിടിയിലായത്. ജോലിയിൽനിന്ന് പുറത്താക്കിയശേഷവും ഇയാൾ പല സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തുകയായിരുന്നു. ഇയാൾ പൊലീസിന്റെയും എക്‌സൈസിന്റെയും നിരീക്ഷണത്തിലായിരുന്നു. എക്സൈസ് സ്ക്വാഡ് ഇൻസ്പെക്ടർ സാജൻ, കരുനാഗപ്പള്ളി സിഐ ഷാജി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിഒമാരായ ജ്യോതി, സജീവ്, ബി ഗംഗ, സുനിൽ ജോസ്, സിഇഒമാരായ സാലിം, എസ് അനന്തു, ജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.








0 comments