Deshabhimani

രാഹുൽ മാങ്കൂട്ടത്തിലും സംഘവും എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആശുപത്രിയിൽ കയറി മർദിച്ചു; പൊലീസ് കേസ്

rahul .
വെബ് ഡെസ്ക്

Published on Oct 11, 2026, 09:34 AM | 1 min read

പത്തനംതിട്ട : അടൂർ ജനറൽ ആശുപത്രിയിലെത്തി എസ്എഫ്ഐ - ഡിവൈഎഫ്ഐ നേതാക്കളെ മർദിച്ച സംഭവത്തിൽ യൂത്ത് കോൺ​ഗ്രസ് നേതാക്കൾക്കെതിരെ കേസ്. ലൈം​ഗികാതിക്രമക്കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 26 പേർക്കെതിരെ കേസെടുത്തു. കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഒന്നാം പ്രതിയാണ്.


ഫെനി നൈനാൻ, അനന്തു ​ഗോഹൻ എന്നിവരും കേസിൽ പ്രതികളാണ്. അടൂർ, ഏഴംകുളത്താണ് സംഘർഷത്തിന്‍റെ തുടക്കം. ഡല്‍ഹിയിലെ പൊലീസ് അതിക്രമത്തിനെതിരെ ഡിവൈഎഫ് സംഘടിപ്പിച്ച പ്രതിഷേധത്തിനിടയില്‍ യൂത്ത് കോണ്‍ഗ്രസുമായി സംഘര്‍ഷമുണ്ടാവുകയായിരുന്നു. പിന്നാലെ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ഡിവൈഎഫ്ഐ – എസ്എഫ്ഐ പ്രവർത്തകരെ ആശുപത്രിയിൽ എത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദിക്കുകയായിരുന്നു. ആക്രമണത്തിൽ എസ്എഫ്ഐ അടൂർ ഏരിയ സെക്രട്ടറി സഹീർ ഷമീറിർ, എസ്എഫ്ഐ പത്തനംതിട്ട ജില്ലാ ജോയിന്റ് സെക്രട്ടറി പ്രണവ് ജയകുമാർ എന്നിവർക്ക് പരിക്കേറ്റു. ഡിവൈഎഫ്ഐ – എസ്എഫ്ഐ പ്രവർത്തകർ കിടന്നിരുന്ന കാഷ്വാലിറ്റി ഭാ​ഗത്തേക്ക് നാല് കാറുകളിലായെത്തി ക്രൂരമായി മർദിക്കുകയായിരുന്നു.


എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകരാണോയെന്ന് ചോദിച്ചശേഷമായിരുന്നു ആക്രമണമെന്ന് എസ്എഫ്‌ഐ നേതാക്കൾ പറഞ്ഞു. സംഘം കമ്പ് കൊണ്ടടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. തുടർന്ന് സഹീർ, പ്രണവ് എന്നിവരുടെ പരാതിയിൽ അടൂർ പൊലീസാണ് കേസെടുത്തത്. രാഹുൽ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കിയും 20 കണ്ടാലറിയാവുന്നവർക്കുമെതിരെയാണ് കേസെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home