മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു; മൂന്നുപേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം എടവണ്ണയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ അൻപത്തൊന്നുറുകാരി മരിച്ചു. എടവണ്ണ കിഴക്കെ ചാത്തല്ലൂരിലെ പരശുരാമൻ കുന്നത്ത് ഫാത്തിമയാണ് മരിച്ചത്. കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. പള്ളിയിലേക്ക് പോവുകയായിരുന്ന ആളുകളെയാണ് കാട്ടുപന്നി ആക്രമിച്ചത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുൾപ്പെടെ സ്ഥലത്തെത്തിയുട്ടുണ്ട്.








0 comments