ad
Deshabhimani

ഏഴുവയസുകാരിയെ മദ്യം നല്‍കി പീഡിപ്പിച്ചു; പ്രതിക്ക് ജീവപര്യന്തവും 20 വർഷം കഠിനതടവ്

P D Aneesh

പി ഡി അനീഷ്

വെബ് ഡെസ്ക്

Published on Jul 31, 2026, 08:18 PM | 1 min read

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കോടതി ജീവപര്യന്തം തടവും 20 വർഷം കഠിനതടവും 80,000 രൂപ പിഴയും വിധിച്ചു. കാസർകോട് മാലോം അതിരുമാവിലെ മാലോം ഗ്രാമം പി ഡി അനീഷിനാ(35)ണ് ഹൊസ്ദുർഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് പി എം സുരേഷ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി അധിക തടവ് അനുഭവിക്കണം.


ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2021ലാണ് സംഭവം നടന്നത്. ഏഴ് വയസുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറിയ അനീഷ് മദ്യം നൽകി ലൈംഗികപീഡനത്തിനിരയാക്കുകയായിരുന്നു.


ചിറ്റാരിക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ഇൻസ്പെക്ടറായിരുന്ന രഞ്ജിത്ത് രവീന്ദ്രനാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരന്‍ ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home