ad
Deshabhimani

മൂന്ന് എംഎൽഎമാരാൽ കേരളം ഭരിക്കാമെന്ന് ബിജെപി തെളിയിക്കുന്നു: കെ എൻ ബാലഗോപാൽ

സംസ്ഥാനം കടക്കെണിയിലല്ല, വർഷാവസാനം 4000 കോടി നീക്കിയിരിപ്പുമുണ്ട്: ധനമന്ത്രി

കെ എൻ ബാലഗോപാൽ

വെബ് ഡെസ്ക്

Published on Jul 31, 2026, 09:05 PM | 1 min read

തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായ തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ സുഗതനെ രക്ഷപ്പെടുത്താൻ വേണ്ടി ആഭ്യന്തരവകുപ്പ് നൽകിയ സർക്കുലർ കേരളത്തിൽ നിലനിൽക്കുന്ന യുഡിഎഫ്- ബിജെപി ബാന്ധവത്തിന്റെ തെളിവാണെന്ന് കെ എൻ ബാല​ഗോപാൽ എംഎൽഎ പറഞ്ഞു. കേരളം ഭരിക്കാൻ കേവല ഭൂരിപക്ഷം നേടേണ്ട കാര്യം ബിജെപിക്കില്ല എന്ന് ബിജെപി നേതാക്കൾ ആവർത്തിച്ച് പറയുന്നതിന്റെ അർത്ഥം എന്താണെന്ന് നാടു മനസ്സിലാക്കുകയാണ്. മൂന്ന് എംഎൽഎമാരെ മാത്രം വെച്ചുകൊണ്ട് ബിജെപി കേരളം ഭരിക്കുന്നു എന്ന പ്രതീതിയാണുള്ളതെന്നും ബാല​ഗോപാൽ പ്രസ്താവനയിൽ പറഞ്ഞു.


സുഗതന് ആറുമാസത്തേക്ക് അവധിയെടുക്കാമെന്നും ആയത് കൗൺസിലിൽ വോട്ടിനിട്ട് പാസാക്കിയാൽ കൗൺസിലർ സ്ഥാനം സുരക്ഷിതമാക്കാമെന്നും ആഭ്യന്തരവകുപ്പ് ശുപാർശ നൽകിയെന്നാണ് വാർത്തകൾ. അതിവിചിത്രമായ ഈ സർക്കുലർ ഉയർത്തിപ്പിടിച്ചാണ് ഇന്ന് തിരുവനന്തപുരം കോർപ്പറേഷനിൽ സുഗതന് അനുകൂലമായ അവധി തീരുമാനം ഉണ്ടാക്കി എടുത്തിരിക്കുന്നത്. സുഗതനെ സംരക്ഷിക്കാൻ ഒത്താശ ചെയ്ത യുഡിഎഫ് സർക്കാർ ഈ വിഷയത്തിൽ മറുപടി പറയണമെന്നും ബാല​ഗോപാൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home