ad
Deshabhimani

print edition വ്യവസായ കവാടമാകാൻ കഞ്ചിക്കോട്‌

kanchikode

കഞ്ചിക്കോട് ചുള്ളിമടയിൽ വ്യവസായ സ്മാർട്ട് സിറ്റിക്ക് ഏറ്റെടുത്ത ഭൂമിയിൽ സർവേ 
 നടപടികൾക്കായി അടിക്കാടുകൾ വെട്ടിത്തെളിച്ച് പാതയുടെ പണികൾ ആരംഭിച്ചപ്പോൾ

avatar
വി കെ രഘുപ്രസാദ്‌

Published on Mar 24, 2026, 12:00 AM | 1 min read

പാലക്കാട്‌: കഞ്ചിക്കോട്‌ ചുള്ളിമടയിൽ വനമെന്ന്‌ തോന്നിപ്പിക്കുന്ന പ്രദേശം ഇന്നൊരു കുതിപ്പിനുള്ള ഒരുക്കത്തിലാണ്‌. ബംഗളൂരു–കൊച്ചി ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമായ കഞ്ചിക്കോട്‌ വ്യവസായ സ്‌മാർട്ട്‌സിറ്റിക്കകത്തെ പദ്ധതിയുടെ ലേബർ ക്യാമ്പ്‌, ടാർ മിക്‌സിങ് പ്ലാന്റ്‌, സൈറ്റ്‌ ഓഫീസ്‌, കോൺക്രീറ്റ്‌ മിക്‌സിങ്‌ പ്ലാന്റ്‌ എന്നിവയുടെ നിർമാണം തകൃതി. ഒരുലക്ഷം പേർക്ക്‌ തൊഴിൽ. അതിലിരട്ടിപ്പേർക്ക്‌ അനുബന്ധ തൊഴിൽ.


തൊഴിലാളികൾക്കുള്ള താമസം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, കൺവൻഷൻ സെന്ററുകൾ, ട‍ൗൺഷിപ്പുകൾ... പദ്ധതി പൂർത്തിയായാൽ ദക്ഷിണേന്ത്യയുടെ വ്യവസായ കേന്ദ്രമാകും ജില്ല. ബംഗളൂരുവിൽ തുടങ്ങി കോയമ്പത്തൂരിൽ അവസാനിക്കേണ്ടിയിരുന്ന ബംഗളൂരു–ചെന്നൈ ദേശീയ വ്യവസായ ഇടനാഴി കഞ്ചിക്കോടുവഴി കൊച്ചിയിലേക്ക് വ്യാപിപ്പിച്ചത്‌ മുഖ്യമന്ത്രി പിണറായി വിജയന്റെയും വ്യവസായ മന്ത്രി പി രാജീവിന്റെയും ഇടപെടലില്‍. സ്ഥലം ഏറ്റെടുപ്പിനുള്ള തുക സംസ്ഥാനം വഹിക്കുമെന്ന്‌ ഉറപ്പുനൽകിയ ശേഷമാണ്‌ ഇടനാഴി സംസ്ഥാനത്തേക്ക്‌ വ്യാപിപ്പിക്കാൻ കേന്ദ്രം തയ്യാറായത്‌.


1,710 ഏക്കർ ഭൂമി കണ്ണമ്പ്ര, പുതുശേരി പഞ്ചായത്തുകളിലായി ഏറ്റെടുത്തു. 2022ൽതന്നെ ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയായെങ്കിലും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്‌ 2024 ആഗസ്‌ത്‌ 28നുമാത്രം. 8,729 കോടിയുടെ നിക്ഷേപമാണ്‌ പ്രതീക്ഷിക്കുന്നത്‌. വിവിധ മേഖലകളിലുള്ള സ്ഥാപനങ്ങളാണ്‌ വ്യവസായ ഇടനാഴിയിൽ വിഭാവനം ചെയ്യുന്നത്‌.


നിക്ഷേപം ഒഴുകും ​


സ്‌മാർട്‌ സിറ്റിയെ വ്യവസായ സമൂഹം സ്വാഗതം ചെയ്യുന്നു. ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, മെച്ചപ്പെട്ട കണക്റ്റിവിറ്റി, പുതിയ നിക്ഷേപ അവസരങ്ങൾ എന്നിവ ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. ഇത് വലിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. പ്രദേശത്തിന്റെ സാമ്പത്തിക വളർച്ച വേഗത്തിലാകും- ​ആർ മുഹമ്മദ് ആസിഫ് ജോയിന്റ്‌ സെക്രട്ടറി, 
കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home