ad
Deshabhimani

കാളിരാജ് മഹേഷ് കുമാർ കൊച്ചി സിറ്റി പൊലീസ് കമീഷണർ; ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

secretariat
വെബ് ഡെസ്ക്

Published on Jan 17, 2026, 07:53 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കി. ട്രാഫിക് ആൻഡ് റോഡ‍് സേഫ്റ്റി മാനേജ്മെന്റ് ഐജിയായിരുന്ന കാളിരാജ് മഹേഷ് കുമാറിനെ കൊച്ചി സിറ്റി പൊലീസ് കമീഷണറായി നിയമിച്ചു. ഹരി ശങ്കറിനെ ആംഡ് പൊലീസ് ബറ്റാലിയൻ ഡിഐജിയാക്കി. കോഴിക്കോട് സിറ്റി പൊലീസ് കമീഷണറായിരുന്ന ടി നാരായണനെ ത‍ൃശൂർ റേഞ്ച് ഡിഐജിയാക്കി. തൃശൂർ റേഞ്ച് ഡിഐജിയായിരുന്ന അരുൾ ആർ ബി കൃഷ്ണനെ എറണാകുളം റേഞ്ച് ഡിഐജിയും സ്പെഷ്യൽ ബ്രാഞ്ച് എസ്പിയായിരുന്ന ജ ജയ്ദേവിനെ കോഴിക്കോട് സിറ്റി പൊലീസ് കമീഷണറായും കൊല്ലം സിറ്റി പൊലീസ് കമീഷണർ കിരൺ നാരായണനെ സ്പെഷ്യൽ ബ്രാഞ്ച് ആഭ്യന്തര സുരക്ഷാ എസ്പിയായും നിയമിച്ചു.


തിരുവനന്തപുരം റൂറൽ ജില്ലാ മേധാവിയായിരുന്ന കെ എസ് സുദർശനെ എറണാകുളം റൂറൽ ജില്ലാ മേധാവിയായും എറണാകുളം റൂറൽ മേധാവിയായ ഹേമലതയെ കൊല്ലം സിറ്റി പൊലീസ് കമീഷണറായും കോഴിക്കോട് റൂറൽ പൊലീസ് മേധാവിയായ കെ ഇ ബൈജുവിനെ കോസ്റ്റൽ പൊലീസ് അസിസ്റ്റന്റ് ഐജിയായും കോസ്റ്റൽ പൊലീസ് അസിസ്റ്റന്റ് ഐജിയായ പദം സിങ്ങിനെ കോഴിക്കോട് ക്രമസമാധാന, ട്രാഫിക് ഡെപ്യൂട്ടി കമീഷണറായും തിരുവനന്തപുരം സിറ്റി ക്രമസമാധാന ഡെപ്യൂട്ടി കമീഷണർ ടി ഫറാഷിനെ കോഴിക്കോട് റൂറൽ മേധാവിയായും നിയമിച്ചു.


വയനാട് ജില്ലാ പൊലീസ് മേധാവിയായ തപോഷ് ബസുമത്താരിയെ തിരുവനന്തപുരം സിറ്റി ക്രമസമാധാന, ട്രാഫിക് ഡെപ്യൂട്ടി കമീഷണറായും കോഴിക്കോട് സിറ്റി ക്രമസമാധാന, ട്രാഫിക് ഡെപ്യൂട്ടി കമീഷണർ അരുൺ കെ പവിത്രനെ വയനാട് ജില്ലാ മേധാവിയായും വനിതാ സായുധ ബാറ്റാലിയൻ കമാൻഡന്റ് മുഹമ്മജ് നദിമുദ്ദീനെ റെയിൽവേ എസ്പിയായും കൊച്ചി സിറ്റി ക്രമസമാധാന രണ്ട് ഡെപ്യൂട്ടി കമീഷണറായ ജുവനപുഡി മഹേഷിനെ തിരുവനന്തപുരം റൂറൽ മേധാവിയായും റെയിൽവേ എസ്പിയായ കെ എസ് ഷഹൻഷായെ കൊച്ചി സിറ്റി ക്രമസമാധാന രണ്ട് ഡെപ്യൂട്ടി കമീഷണറായും നിയമിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home