Deshabhimani

print edition കാലടി സർവകലാശാല യൂ‍ണിയൻ തെരഞ്ഞെടുപ്പ് അട്ടിമറി: സമയം ചോദിച്ച്‌ വി സി; എസ്എഫ്ഐയുടെ ഹർജി മാറ്റി

Kalady Sree Sankaracharya University of Sanskrit
വെബ് ഡെസ്ക്

Published on Oct 17, 2026, 01:01 AM | 1 min read

കൊച്ചി : കാലടി സംസ്‌കൃത സർവകലാശാലയിൽ 16ന്‌ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പുകൾ താൽക്കാലിക വിസി സിസ തോമസ്‌ മരവിപ്പിച്ചതിനെതിരെ എസ്എഫ്ഐ നൽകിയ ഹർജി ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. കെഎസ്‌യുവും എബിവിപിയും ചേർന്ന്‌ നൽകിയ പരാതിയുടെ പേരിലാണ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌ മരവിപ്പിച്ചത്‌. വെള്ളിയാഴ്ച ഹർജി പരിഗണിച്ചെങ്കിലും തങ്ങളുടെ ഭാഗം വ്യക്തമാക്കാൻ സമയം നൽകണമെന്ന് സർവകലാശാലാ അധികൃതർ ആവശ്യപ്പെട്ടു. ഇതോടെയാണ്‌ ഹർജി മാറ്റിയത്. തെരഞ്ഞെടുപ്പ് ഇനിയും നീളാനാണ് സാധ്യത.


10 സീറ്റുകളിലേക്ക് എസ്എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിന്‌ പിന്നാലെയാണ്‌ കെഎസ്‌യുവും എബിവിപിയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പരാതി നൽകിയത്‌. എസ്‌എഫ്‌ഐയുടെ സ്ഥാനാർഥിപ്രഖ്യാപനത്തിന്‌ പുറത്തുനിന്നുള്ളവർ ക്യാന്പസിൽ പ്രവേശിച്ചുവെന്നായിരുന്നു പ്രധാന പരാതി. തുടർന്ന്‌ സിസ തോമസിന്റെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ്‌ തുടർപ്രവർത്തനങ്ങൾ റിട്ടേണിങ്‌ ഓഫീസർ നിർത്തിവയ്‌ക്കുകയായിരുന്നു. തുടർന്നാണ്‌ എസ്‌എഫ്‌ഐ ഹൈക്കോടതിയെ സമീപിച്ചത്‌.


എത്രയുംവേഗം തെരഞ്ഞെടുപ്പ് നടത്തി പുതിയ യൂണിയൻ ചുമതലയേറ്റില്ലെങ്കിൽ നടക്കാനിരിക്കുന്ന സൗത്ത് സോൺ, ദേശീയ കലോത്സവങ്ങളിൽ സർവകലാശാലയിലെ വിദ്യാർഥികളുടെ പ്രാതിനിധ്യം നഷ്ടമാകും. യൂണിയനാണ് വിദ്യാർഥികളെ കലോത്സവങ്ങൾക്ക് ഒരുക്കുന്നതും നയിക്കുന്നതും. കാലങ്ങളായി ഇവിടത്തെ വിദ്യാർഥികളാണ് നാടകം, ഭരതനാട്യം പോലുള്ളവയിൽ മുന്നിൽ. കലോത്സവങ്ങൾ നഷ്ടമാകുന്ന സ്ഥിതിയുണ്ടായാൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്കും ലഭിക്കില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home