കാലടി സമരം; വിദ്യാർഥികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേൾക്കും

കൊച്ചി : സസ്പെൻഷൻ പിൻവലിക്കണമെന്നും പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേൾക്കും. ജസ്റ്റിസ് പി വി കുഞ്ഞു കൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് വാദം കേൾക്കുന്നത്.
കഴിഞ്ഞ ദിവസം വിദ്യാർഥികൾക്കെതിരായി കോടതിയിൽ സർവകലാശാല സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കോടതിയുടെ നിർദേശ പ്രകാരം വിദ്യാർഥികൾ മറുപടി സത്യവാങ്മൂലവും സമർപ്പിച്ചു. അതേസമയം, അന്യായമായ സസ്‌പെൻഷനെതിരെ കാലടി സംസ്‌കൃത സർവകലാശാലയിൽ വിദ്യാർഥികൾ നടത്തുന്ന നിരാഹാര സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നു. ശിവകുമാർ, ശ്രദ്ധ, അതുല്യ എന്നീ വിദ്യാർഥികളാണ് ഇപ്പോൾ നിരാഹാരം അനുഷ്ഠിക്കുന്നത്.









0 comments