Deshabhimani

സമരകാലടി: വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യവുമായി കേരളം

sanskrit university
വെബ് ഡെസ്ക്

Published on Nov 13, 2026, 02:34 PM | 1 min read

ആലുവ: കാലടി സംസ്കൃത സർവകലാശാലയിൽ‌ വിദ്യാർഥികളെ സസ്പെന്‍റ് ചെയ്തതിനെതിരായ നിരാഹാര സമരം ശക്തമായി തുടരവെ, സാമൂഹ്യമാധ്യമങ്ങളില്‍ സമരത്തിന് വന്‍ പിന്തുണ. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേരാണ് സമരത്തിന് പിന്തുണയറിയിച്ച് സോഷ്യല്‍‌ മീഡിയയില്‍ അഭിവാദ്യമര്‍പ്പിച്ചത്.

അധികാരികളുടെ തീര്‍ത്തും തെറ്റായ വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ വിജയം വരെയും സമരം തുടരുമെന്ന വിദ്യാര്‍ഥികളുടെ നിശ്ചയധാര്‍ഢ്യത്തിനാണ് കേരളമാകെ സോഷ്യല്‍ മീഡിയ വഴി പിന്തുണ അറിയിച്ചത്. പരീക്ഷ എഴുതാനുള്ള തങ്ങളുടെ അവകാശത്തെ നിഷേധിക്കുമെന്ന് അധികാരികള്‍ തീര്‍ത്ത് പറയുന്പോള്‍ അവകാശങ്ങള്‍ നേടിയെടുക്കുമെന്ന് തന്നെ സമരക്കാര്‍ പ്രഖ്യാപിക്കുകയാണ്


തങ്ങളുടെ പിന്തുണ ചിലർ പോസ്റ്റുകളായി ഫേസ്ബുക്കിൽ കുറിച്ചപ്പോൾ ചിലർ സെൽ‌ഫി വീഡിയോ എടുത്താണ് പ്രതിഷേധത്തിന്റെ ഭാ​ഗമായത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി​ ഗോവിന്ദൻ, കെ എൻ ബാല​ഗോപാൽ‌ എംഎൽ‌എ സിപിഐ എം നേതാക്കൾ കടകംപള്ളി സുരേന്ദ്രൻ , വി ശിവൻ കുട്ടി, മഹിളാ അസോസിയേഷൻ‌ നേതാക്കൾ പ്രശസ്ത മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ് തുടങ്ങി നിരവധി പേരാണ് സമരത്തിന് പിന്തുണ അറിയിച്ചത്.

അതേസമയം, നിരാഹാര സമരം നടത്തുന്ന വിദ്യാർഥികളെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. നിരാഹാരസമരം തുടരുന്ന വിദ്യാർഥികളെ വൈദ്യപരിശോധനയ്ക്കായി ആദ്യം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് ലിറ്റിൽ ഫ്ലവർ ആശുപ്തരിയിലേക്കും മാറ്റും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home