അമേരിക്കൻ കപ്പലിലെ ജീവനക്കാരനായ കക്കോടി സ്വദേശിയെ കാണാതായി

കക്കോടി: അമേരിക്കൻ കമ്പനിയായ നോർവീജിയൻ ക്രൂയിസ് ലൈനിന്റെ ഉടമസ്ഥതയിലുള്ള ആഡംബര യാത്രാക്കപ്പലായ എൻസിസി വിവ ഷിപ്പിലെ സീനിയർ ഷെഫ് കക്കോടി പഞ്ചായത്തിലെ മോരിക്കര സ്വദേശി മേലേടത്ത് പറമ്പിൽ വിൻസാറി(38)നെ കാണാതായി.
മെക്സിക്കൻ പോർട്ടിൽനിന്നുതിരിച്ച് യുഎസിലേക്ക് യാത്ര തിരിക്കുമ്പോഴാണ് വിൻസാറിനെ കാണാതായത്. കപ്പൽ കമ്പനിയിലെ ഉദ്യോഗസ്ഥർ കക്കോടിയിലുള്ള വീട്ടിലേക്ക് ഫോണിലൂടെയാണ് വിവരം വെള്ളി രാത്രി ഒന്പതിന് (മെക്സിക്കൻ സമയം പകൽ 11 ) വീട്ടുകാരെ അറിയിച്ചത്. മെക്സിക്കൻ കടലിൽ ഒന്നര മണിക്കൂർ തിരച്ചിൽ നടത്തിയശേഷം കപ്പൽ തിരിച്ചുപോയി.
പിന്നീട് മെക്സിക്കൻ കോസ്റ്റ് ഗാർഡ്‌സ് കടലിൽ തിരച്ചിൽ തുടരുന്നതായും കന്പനി അധികൃതർ അറിയിച്ചു. 13 വർഷമായി ആഡംബര യാത്രാക്കപ്പലിൽ വിൻസാർ ജോലിചെയ്യുന്നു. കഴിഞ്ഞ ഡിസംബർ ആദ്യമാണ് നാട്ടിൽ വന്ന് കുടുംബത്തോടൊപ്പം കുറച്ചുനാൾ താമസിച്ച് മടങ്ങിയത്.










0 comments