കഠിനംകുളം കൊലപാതകം: പ്രതി പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ. കഠിനംകുളം സ്വദേശി ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതി ജോൺസൺ ഔസേപ്പിനെ പിടികൂടിയത്. കോട്ടയം ചിങ്ങവനം കുറിച്ചിയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയതെന്നാണ് വിവരം. കുറിച്ചിയിൽ ഹോംനേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു ഇയാൾ. തിരികെ വീട്ടിലെത്തിയപ്പോൾ വീട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു
ആതിരയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായിരുന്നു ജോൺസൺ. വെഞ്ഞാറമൂട് ആലിയോട് പ്ലാവിള വീട്ടിൽ ആതിരയെ (30) ചൊവ്വാഴ്ച പകൽ പതിനൊന്നരയോടെയാണ് കഴുത്തിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. കഠിനംകുളം പാടിക്കവിളകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യയാണ് ആതിര. ക്ഷേത്രത്തിന്റെ അടുത്തുള്ള ട്രസ്റ്റിന്റെ വീട്ടിലാണ് ഇവർ താമസിക്കുന്നത്. രാവിലെ അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടത്. കൊലയ്ക്കു ശേഷം യുവതിയുടെ സ്കൂട്ടറിലാണ് ജോൺസൺ രക്ഷപ്പെട്ടത്.
Related News

0 comments