നിക്ഷേപ തട്ടിപ്പ്; കോൺഗ്രസിന്റെ സൊസൈറ്റിയിലെ പ്രസിഡൻ്റിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ബഷീർ അഹമ്മദ്
വടകര: കോൺഗ്രസ് ലീഗ് ആർഎംപി നിയന്ത്രണത്തിലുള്ള കടത്തനാട് ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്
കേസിൽ ഒളിവിൽ കഴിയുന്ന നിലവിലെ പ്രസിഡൻ്റ് ബഷീർ അഹമ്മദിനെ കണ്ടെത്താൻ റൂറൽ ജില്ല ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് സർക്കുലർ പുറപെടുവിച്ചു.
പ്രതി വിദേശത്തേക്ക് കടന്നതായി ക്രൈം ബ്രാഞ്ചിന് സൂചന ലഭിച്ചതിൻ്റ അടിസ്ഥാനത്തിലാണ് ലുക്ക് ഔട്ട് സർക്കുലർ പുറപെടുവിച്ചത്. നിക്ഷേപതട്ടിപ്പ് കേസിൽ കോൺഗ്രസ്സ് നേതാവും ഡിസിസി സെക്രട്ടറിയുമായ പഴങ്കാവിലെ ടി വി സുധീർ കുമാർ, സംഘം സെക്രട്ടറി വെള്ളികുളങ്ങര സ്വദേശിനി പ്രീന, കേസുകളിലെ മുഖ്യ പ്രതി പേരാമ്പ്ര ചേന്നോളി സ്വദേശി എട്ടുതെങ്ങുള്ളതിൽ റിനീഷ് എന്നിവർ റിമാണ്ടിൽ കഴിയുകയാണ്.
5 കോടി 80 ലക്ഷം രൂപയുടെ തട്ടിപ്പാണ് സൊസൈറ്റിയിൽ നടന്നത്. ഇതിൽ പല പരാതികളിലും നിലവിലത്തെ സംഘം പ്രസിഡൻ്റ് ബഷീർ അഹമ്മദ് ഉൾപ്പടെയുള്ള മറ്റു ഡയറക്ടർ മാരും പ്രതികളാണ്. മുൻ പ്രസിഡൻ്റ് സുധീർ കുമാറിൻ്റ വീട്ടിൽ നിക്ഷേപകൻ തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജി തീ കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സൊസൈറ്റിയിൽ നടന്ന വൻ ക്രമക്കേടുകൾ സംബന്ധിച്ച് വിവരങ്ങൾ പുറത്ത് വന്നത്.









0 comments