Deshabhimani

print edition കടയ്ക്കൽ കൊലപാതകത്തിൽ 4 പേർ അറസ്റ്റിൽ

Kadakkal murder

കടയ്ക്കൽ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതികൾ

avatar
സ്വന്തം ലേഖകൻ

Published on Apr 06, 2026, 01:43 AM | 2 min read

കടയ്ക്കൽ : വ്യക്തി വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊന്ന കേസിൽ നാലുപേർ അറസ്റ്റിൽ. കോവൂർ സ്വദേശികളായ രാഹുൽ , ജയേഷ്, ലിജോ, അജീഷ് എന്നിവരാണ്‌ പിടിയിലായത്‌. ഇട്ടിവ വയല ശരത് ഭവനിൽ ശരത്ത് (39) ആണ് കൊല്ലപ്പെട്ടത്. ശനി വൈകിട്ട്‌ ആറിന്‌ മേലേ പന്തളംമുക്കിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.


രണ്ടുദിവസം മുന്നേ കൊല്ലപ്പെട്ട ശരത്തും രണ്ടാം പ്രതിയായ അജീഷും കടയ്ക്കലിലെ സ്വകാര്യ ബസ്‌ ജീവനക്കാരായിരുന്നു. ആ സമയം ഡ്രൈവറായിരുന്ന ശരത് ബസിന്റെ മാനേജർ ആയിരുന്ന അജീഷ് സാമ്പത്തിക ക്രമക്കേട് കാട്ടിയെന്ന വിവരം ഉടമയോട് പറഞ്ഞതിനെത്തുടർന്നാണ് അജീഷിന്റെ ജോലി നഷ്ടമായെന്ന സംശയത്തിൽ അന്നുമുതൽ ഇരുവരും തമ്മിൽ വൈരാഗ്യത്തിലായിരുന്നു.

ശനി വൈകിട്ട് നാലിന്‌ കടയ്ക്കലിലെ ബാറിൽവച്ച് ശരത്തും സുഹൃത്ത് ആകാശും പ്രതികളായ രാഹുലും അജേഷും ജയേഷും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതിന്റെ വൈരാഗ്യത്തിൽ ശരത്തിനെയും ആകാശിനെയും തിരക്കി പ്രതികളായ രാഹുലും അജീഷും ജയേഷും സ്കൂട്ടിയിലും ലിജോ ഓട്ടോയിലും എത്തി.


കടയ്ക്കലിലെ കടയിൽനിന്ന് വാങ്ങിയ കത്തി ഉപയോഗിച്ചാണ്‌ ശരത്തിനെ ആക്രമിച്ചത്. കുത്തേറ്റ ശരത് തൊട്ടടുത്ത വീട്ടിൽ കയറി സിറ്റ‍ൗട്ടിൽ വീഴുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതികൾ ഓട്ടോയിലും സ്കൂട്ടറിലും രക്ഷപ്പെട്ടു. ശരത്തിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പ്രതികളായ ജയേഷിനെയും ലിജോയെയും കോവൂരിലെ അവരുടെ വീടുകളിൽ നിന്നും രാഹുലിനെയും അജീഷിനെയും ചരിപ്പറമ്പിലെ റബർ തോട്ടത്തിൽ നിന്നുമാണ്‌ പിടികൂടിയത്‌.


രാഹുൽ പിടിച്ചുപറി ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ശരത്തിന്റെ ശരീരത്ത് 21 മുറിവുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വയലയിലെ വീട്ടുവളപ്പിൽ സംസ്‌കാരം നടത്തി.

കൊലപാതകം നടന്ന സ്ഥലത്ത് സയന്റിഫിക്ക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും തെളിവുകൾ ശേഖരിച്ചു. രാഹുലിനെയും അജീഷിനെയും കോട്ടുക്കൽ ഫിൽഗിരിയിലെ പാറക്വാറിയോടു ചേർന്നുള്ള ആളൊഴിഞ്ഞ വീട്ടിലെത്തിച്ചും തെളിവെടുത്തു. വീടിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറിയുടെ അടിയിലാണ് കത്തി സൂക്ഷിച്ചത്. മറ്റു രണ്ടു കത്തികൾ തൊട്ടടുത്ത പുരയിടത്തിൽ നിന്നും കണ്ടെത്തി.

രാഹുൽ ഇട്ടിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ തൊട്ടടുത്തായി കത്തിച്ചതായും കണ്ടെത്തി. പ്രതികളുടെ നാലുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home