Deshabhimani

കൊല്ലത്ത് കോൺഗ്രസ്‌ അതിക്രമം; സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറിക്ക്‌ കുത്തേറ്റു, അഞ്ച്‌ പേർക്ക്‌ പരിക്ക്‌

vidhun kadakkal.png

വിഥുൻ ആശുപത്രിയിൽ ചികിത്സയിൽ

വെബ് ഡെസ്ക്

Published on Aug 19, 2025, 07:58 PM | 1 min read

കടയ്‌ക്കൽ: കൊല്ലം കടയ്‌ക്കലിൽ സിപിഐ എം, ഡിവൈഎഫ്‌എ പ്രവർത്തകർക്ക് നേരെ കോൺഗ്രസ് ആക്രമണം. ആക്രമണത്തിൽ സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറിക്ക്‌ കുത്തേൽക്കുകയും മറ്റ്‌ നാല്‌ പേർക്ക്‌ പരിക്കേൽക്കുകയും ചെയ്തു. കാറ്റാടിമൂട്‌ ബ്രാഞ്ച് സെക്രട്ടറി വിഥുൻ വേണുവിനാണ്‌ പരിക്കേറ്റത്‌. വിഥുനെ നിരവധി തവണ കോൺഗ്രസ്‌ പ്രവർത്തകർ കത്തിയുപയോഗിച്ച്‌ കുത്തുകയായിരുന്നു. ഡിവൈഎഫ്‌ഐ കടയ്‌ക്കൽ നോർത്ത്‌ മേഖലാ സെക്രട്ടറി അരുൺ, ശ്രീകുമാർ, നിഷാന്ത്‌, പ്രജിത്ത്‌ എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റു.


പരിക്കേറ്റവരെ കടയ്‌ക്കൽ പ്രാഥമികാശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തേറ്റ വിഥുനെ കടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്ന്‌ തവണയാണ്‌ വിഥുന്‌ കുത്തേറ്റത്‌. കത്തിയും ഇരുമ്പ്‌ കമ്പികളും, വലിയ വടികളുമുപയോഗിച്ചായിരുന്നു കോൺഗ്രസ്‌ ആക്രമണം.


കടയ്‌ക്കൽ പ്രദേശത്തെ സ്‌കൂളുകളിൽ നടന്ന പാർലമെന്റ്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ നേരത്തെ കെഎസ്‌യു പ്രവർത്തകർ സ്ഥലത്ത്‌ പ്രശ്‌നമുണ്ടാക്കിയിരുന്നു. അതിന്റെ തുടർച്ചയായി കോൺഗ്രസുകാർ ഇന്ന്‌ കടയ്‌ക്കലിൽ പ്രകടനവും യോഗവും നടത്തി. ബിആർഎം ഷെഫീറിനെ പങ്കെടുപ്പിച്ച്‌ യോഗം നടത്താനായിരുന്നു കോൺഗ്രസ്‌ ആലോചിച്ചത്‌. എന്നാൽ ഷെഫീർ യോഗത്തിൽ പങ്കെടുത്തില്ല.


കോൺഗ്രസ്‌ പ്രകടനത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ അസഭ്യം പറയുകയും തുടർന്ന്‌ പ്രദേശത്തെ സിപിഐ എം, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവർത്തകരെ ഉൾപ്പെടെ ആക്രമിക്കുകയുമായിരുന്നു.
congress attack.png



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home