പാർലമെന്റ് കടത്തിയത് ജനവിരുദ്ധനിയമങ്ങൾ : കെ രാധാകൃഷ്‌ണൻ

ന്യൂഡൽഹി
ജനവിരുദ്ധമായ നിയമനിർമാണങ്ങൾ ആവശ്യമായ കൂടിയാലോചനകളോ സമവായ രൂപീകരണമോ ഇല്ലാതെ പാർലമെന്റ് കടത്തുന്നത് മോദിസർക്കാർ പതിവാക്കിയതായി സിപിഐ എം ലോക്‌സഭാ കക്ഷി നേതാവ് കെ രാധാകൃഷ്‌ണൻ. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും നിയമനിർമാണങ്ങൾക്കും എതിരെ പാർലമെന്റിന് അകത്തും പുറത്തും ഇടതുപക്ഷം ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്ന വിബി–ജിആർഎഎം–ജി ബില്ലിനെതിരെ സിപിഐ എം, സിപിഐ അംഗങ്ങളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങൾ നടത്തി.
രാജ്യത്ത് ദൂരവ്യാപകമായ സാന്പത്തിക, സാമൂഹ്യ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്ന നിയമനിർമാണത്തിന്റെ ദോഷങ്ങൾ അംഗങ്ങൾ സഭയ്‌ക്കുള്ളിൽ അക്കമിട്ട് നിരത്തി. ആണവോർജ ബിൽ, ഇൻഷുറൻസ് നിയമഭേദഗതി ബിൽ തുടങ്ങിയവയെയും ശക്തമായി എതിർത്തു. പ്രതിപക്ഷം ഉന്നയിച്ച പ്രശ്‌നങ്ങൾക്ക് തൃപ്‌തികരമായ വിശദീകരണം നൽകാതെയും വിവാദവിഷയങ്ങളിൽ പരിശോധനകൾക്ക് വഴങ്ങാതെയും മോദിസർക്കാർ തിടുക്കത്തിൽ ബില്ലുകൾ പാസാക്കിയെന്നും കെ രാധാകൃഷ്‌ണൻ പറഞ്ഞു.










0 comments