print edition കെ ഫോണിൽ ‘ഷീ ടീം’ : വനിതാ സംരംഭകർക്ക് അവസരം

മിൽജിത് രവീന്ദ്രൻ
Published on Nov 05, 2025, 03:36 AM | 1 min read
തിരുവനന്തപുരം: അഞ്ഞൂറോളം വനിതാ സംരംഭകർക്ക് അവസരമൊരുക്കി കെഫോൺ ‘ഷീ ടീം’ തുടങ്ങുന്നു. ബ്രോഡ് ബാന്റ് കണക്‌ഷൻ, ഒടിടി പ്ലാറ്റ് ഫോം എന്നിവ വീടുകളിലെത്തിക്കുന്ന എക്‌സിക്യൂട്ടീവ് പാർട്‌ണർമാരായി പ്രവർത്തിക്കാനാണ് അവസരം. കെ ഫോണിന്റെ 375 പോപ്‌സുകളി(പോയിന്റ് ഓഫ് പ്രസന്റ്‌സ്)ൽ ചുരുങ്ങിയത് ഒരു വനിത വീതം പ്രവർത്തിച്ചാലും 375 പേർക്ക് അവസരം ലഭിക്കും. താൽപ്പര്യമുള്ള പ്രദേശം തെരഞ്ഞെടുക്കാം. ചെറിയ മുതൽമുടക്കിൽ മികച്ച വരുമാനം നേടാനാകും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കെ ഫോൺ പരിശീലനം നൽകും.
നിലവിൽ 1.3 ലക്ഷം ബ്രോഡ് ബാന്റ് കണക്‌ഷനുണ്ട്. ഷീ ടീം വരുന്നതോടെ ദിവസം ആയിരം പുതിയ കണക്‌ഷനാണ് ലക്ഷ്യമിടുന്നത്. പത്തു ലക്ഷം കണക്‌ഷൻ നൽകാനുള്ള അടിസ്ഥാന സൗകര്യം നിലവിലുണ്ട്. കെഫോൺ ഒടിടിക്കും മികച്ച പ്രതികരണമാണ്. മാസം 444 രൂപയ്‌ക്ക് 29ൽ അധികം ഒടിടി പ്ലാറ്റ്‌ഫോമും 350 ചാനലും ലഭിക്കും.
താൽപ്പര്യമുള്ള വനിതാ സംരംഭകർ www.kfon.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഇമെയിൽ: [email protected]. അവസാന തിയതി: നവംബർ 10.








0 comments