ചർച്ച ചെയ്യേണ്ടത് അർഹമായ പണത്തിന് വ്യവസ്ഥവയ്‌ക്കുന്നതിലെ അനീതി: മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം
കേരളത്തിന് ന്യായമായി കിട്ടേണ്ട ഫണ്ട് കേന്ദ്ര സർക്കാർ തടഞ്ഞുവയ്‌ക്കുകയും അതിന് വ്യവസ്ഥ വയ്‌ക്കുകയും ചെയ്യുന്നതിലെ അനീതിയാണ് ചർച്ചയാകേണ്ടതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. പിഎം ശ്രീയുടെ പണമല്ല, യഥാർഥ പ്രശ്‌നം. അത് ഒപ്പിട്ടാൽ മാത്രമേ, സമഗ്ര ശിക്ഷാ കേരള (എസ്‌എസ്‌കെ)ഫണ്ട് ലഭിക്കൂ എന്ന് വ്യവസ്ഥ വയ്‌ക്കുന്നതാണ്. ബിഹാറിന്റെ ആകെ റവന്യു വരുമാനത്തിൽ 75 ശതമാനം കേന്ദ്രത്തിൽനിന്ന് ലഭിക്കുമ്പോൾ കേരളത്തിന് ലഭിക്കുന്നത് 25 ശതമാനം മാത്രമാണ്. കേരളത്തിന് ലഭിക്കേണ്ട പണത്തിന് നിബന്ധന വയ്‌ക്കുന്നു. കേരളത്തിലെ മാധ്യമങ്ങൾ യഥാർഥത്തിൽ ചർച്ച ചെയ്യേണ്ടത് ഇൗ വിഷയമാണ്. അർഹതപ്പെട്ട പണം നൽകാത്തതിന്റെ പേരിൽ ആദ്യം സുപ്രീംകോടതിയെ സമീപിച്ചത് കേരളമാണ്.
മുഖ്യമന്ത്രി അടക്കം പങ്കെടുത്ത് ഡൽഹിയിൽ സമരം നടത്തി. അതിനു ശേഷമാണ് മറ്റു സംസ്ഥാനങ്ങൾ രംഗത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.










0 comments