മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവച്ചു

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവച്ചു. അഡി. പ്രൈവറ്റ് സെക്രട്ടറി ശ്രീലാൽ, അസി. പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ഇവര്‍ക്ക് പകരം ആളെ നിയോഗിക്കുകയും ചെയ്തു. ഭരണകാര്യങ്ങളിലെ ഭിന്നതയെ തുടർന്നാണ് രാജിയെന്നാണ് വിവരം. മുഖ്യമന്ത്രി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചത് മുരളീധരനാണ്. രാജി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.











0 comments