ഐഐടി ഡൽഹിയിൽ ഇന്റലക്ച്വൽ പ്രോപ്പർട്ടി സർട്ടിഫിക്കറ്റ് കോഴ്‌സ്; ഇപ്പോൾ അപേക്ഷിക്കാം

ന്യൂഡൽഹി: ഇന്റലക്ച്വൽ പ്രോപ്പർട്ടി, നവീകരണം, വാണിജ്യവൽക്കരണം എന്നിവയിൽ പ്രായോഗിക പരിശീലനം ലക്ഷ്യമിട്ട് ഐഐടി ഡൽഹി പുതിയ സർട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിക്കുന്നു. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഈ ഓഫ്‌ലൈൻ കോഴ്‌സിലേക്ക് താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പ്രൊഫഷണലുകൾക്കും ജൂലൈ 10 വരെ അപേക്ഷിക്കാം.
ജൂലൈ 13 മുതൽ 17 വരെയാണ് (30 മണിക്കൂർ) കോഴ്സ്. ആകെ 10 സെഷനുകളാണ് ഉള്ളത്. ഓരോ ദിവസവും മൂന്ന് മണിക്കൂർ വീതം ക്ലാസുണ്ടാകും. ഡിപ്ലോമക്കാർ, ബിടെക്/എംടെക് വിദ്യാർത്ഥികൾ, പിഎച്ച്ഡി സ്കോളർമാർ, വർക്കിംഗ് എക്സിക്യൂട്ടീവുകൾ, സംരംഭകർ, ടെക്നോളജി മേഖലയിലെ പ്രൊഫഷണലുകൾ എന്നിവർക്ക് അപേക്ഷിക്കാം.
65,000 രൂപ + 18% ജിഎസ്ടി ആണ് അപേക്ഷാഫീസ്. അക്കാദമിക് തലത്തിൽ നടക്കുന്ന ഗവേഷണങ്ങളെ വാണിജ്യപരമായി വിജയിപ്പിക്കാൻ സാധിക്കുന്ന സാങ്കേതികവിദ്യകളാക്കി മാറ്റുക എന്നതാണ് ഈ കോഴ്‌സിന്റെ പ്രധാന ലക്ഷ്യം. പേറ്റന്റ് ഫയലിംഗ്, ക്ലെയിം അനാലിസിസ്, ടെക്‌നോളജി ട്രാൻസ്‌ഫർ, ഡീപ്-ടെക് ബിസിനസ് മോഡലുകൾ, നിക്ഷേപം ആകർഷിക്കാനുള്ള വഴികൾ എന്നിവ കോഴ്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഐഐടി ഡൽഹി നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും. അപേക്ഷാ നടപടികൾക്കും കൂടുതൽ വിവരങ്ങൾക്കുമായി ഐഐടി ഡൽഹിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.











0 comments