ad
Deshabhimani

'ഉച്ചയായാൽ ആരായാലും ഭക്ഷണം കഴിക്കും'; വീണ്ടും മുഖ്യമന്ത്രിയെ ന്യായീകരിച്ച് കെ മുരളീധരൻ

K Muraleedharan.jpg
വെബ് ഡെസ്ക്

Published on Aug 03, 2026, 04:57 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങൾ പ്രളയത്തിൽ വലയുമ്പോൾ ലീഗ് നേതാവിന്റെ വീട്ടിൽ സൽക്കാരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി വിഡി സതീശന്റെ വീണ്ടും ന്യായീകരിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. ഉച്ചയായാൽ ആരായാലും ഭക്ഷണം കഴിക്കുമെന്നും അതിലിപ്പോ എന്താണ് പ്രത്യേകത എന്നുമാണ് അദ്ദേഹം ചോദിച്ചത്.


സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിൽ മുഖ്യമന്ത്രി ഭാര്യാപിതാവിനെ കാണാൻ കഴിഞ്ഞദിവസം പോയതിനെ മുരളീധരൻ ന്യായീകരിച്ചത് കാലം മാറുമ്പോൾ കാർ മാറി ഹെലികോപ്റ്റർ ആകും എന്ന് പറഞ്ഞായിരുന്നു.


സംസ്ഥാനത്തെ ദുരിതാശ്വാസക്യാമ്പുകൾ ഭക്ഷണവും അടിസ്ഥാനസൗകര്യവുമില്ലാതെ കഷ്ടിച്ച് പ്രവർത്തിക്കുമ്പോൾ വകുപ്പുകളുടെ ഏകോപനം പോലും കൃത്യമായി നടത്താതെ മുഖ്യമന്ത്രി പൊന്നാനിയിൽ ലീഗ് നേതാവിന്റെ വീട്ടിലെ സൽക്കാരത്തിലായിരുന്നു. ഇത് ചോദ്യം ചെയ്ത മാധ്യമപ്രവത്തകരോടും പരിഹാസമായിരുന്നു മറുപടി.


കേരളത്തിൽ വെള്ളക്കെട്ടുണ്ടായാൽ താൻ ഭക്ഷണം കഴിക്കാൻ പാടില്ലേ എന്നും, തെറ്റുപറ്റിയതാണ്, ഇനി ഭക്ഷണം കഴിക്കില്ല എന്നും ആയിരുന്നു മറുപടി. കൃത്യമായ മുന്നറിയിപ്പ് കൊടുക്കാത്തതിന് ജനങ്ങൾ പ്രതിഷേധത്തിലാണ്, എന്നാൽ ഈ വിഷയത്തിലും ഉരുണ്ടുകളിക്കുകയായിരുന്നു മുഖ്യമന്ത്രി.


മഴക്കെടുതിയെത്തുടർന്ന് വെള്ളം ഇറങ്ങിയ സ്ഥലങ്ങളിൽ ശുചീകരണത്തിനോ ഒറ്റപ്പെട്ടയിടങ്ങളിൽ രക്ഷാപ്രവർത്തനത്തിനോ പോലും കൃത്യമായി സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപം ജനങ്ങൾക്കിടയിൽ വ്യാപകമാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home