അമ്മ തന്നെയാണെന്ന് ഒരുമിച്ച് മറുപടി നൽകി, ഞങ്ങൾക്ക് വേണ്ടിയൊരമ്മ; ധീരജിന്റെ അമ്മ; വൈകാരിക കുറിപ്പുമായി അനുശ്രീ

തിരുവനന്തപുരം: 'സത്യപ്രതിജ്ഞ കഴിഞ്ഞ് വരുമ്പോ ചിലരൊക്കെ ചോദിച്ചു അമ്മയാണോ എന്ന്. അമ്മ തന്നെയാണെന്ന് മറുപടി പറഞ്ഞത് ഞങ്ങൾ ഒരുമിച്ചാണ് - വൈകാരിക കുറിപ്പുമായി എസ്‌എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഞങ്ങൾക്ക് വേണ്ടിയൊരമ്മ. ഓർക്കുന്നതിനും, പരിഗണിക്കുന്നതിനും ഹൃദയം കൊണ്ട് നന്ദി. ഞങ്ങളുടെ ധീരജിന്റെ അമ്മ - അനുശ്രീ സമൂഹമാധ്യമത്തിൽ ധീരജിന്റെ അമ്മയുമായുള്ള ചിത്രത്തിന് താഴെ കുറിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ പിണറായി ഡിവിഷനിൽനിന്ന് കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് അനുശ്രീ മികച്ച വിജയം നേടിയിരുന്നു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗമാണ് അനുശ്രീ.
പോസ്റ്റിൽ ധീരജിന്റെ അച്ഛൻ രാജേന്ദ്രന്റെ കമന്റുമുണ്ട്. നാലാം വർഷം ആകുന്ന ഈ നിമിഷങ്ങളിൽ വിതുമ്പുന്ന മനസ്സിൻ്റെ നിറകണ്ണുകളോടെ മോളുടെ സ്നേഹാദരവിനു ഒത്തിരി നന്ദിയെന്ന് രാജേന്ദ്രൻ കുറിച്ചു.
ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച അനുശ്രീക്ക് തെരഞ്ഞെടുപ്പിന് കെട്ടിവെയ്ക്കാനുള്ള തുക നൽകിയത് ധീരജിന്റെ കുടുംബമായിരുന്നു. ‘ധീരജ് മോന്റെ പെങ്ങൾക്ക്’ വേണ്ടിയാണെന്നാണ് അവർ അന്ന് പറഞ്ഞത്.










0 comments